എം.​ബി.​ബി.​എ​സ്​ പ​രീ​ക്ഷ​യി​ൽ കൂ​ട്ട കോ​പ്പി​യ​ടി; 34 മൊ​ബൈ​ൽ ഫോ​ൺ പി​ടി​കൂ​ടി

ക​ള​മ​ശ്ശേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന എം.​ബി.​ബി.​എ​സ് അ​വ​സാ​ന വ​ർ​ഷ ഇ​േ​ൻ​റ​ണ​ൽ പ​രീ​ക്ഷ​യി​ൽ കൂ​ട്ട കോ​പ്പി​യ​ടി. കോ​പ്പി​യ​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച 34 മൊ​ബൈ​ൽ ഫോ​ൺ പി​ടി​കൂ​ടി. ബു​ധ​നാ​ഴ്​​ച​ ന​ട​ന്ന പ​രീ​ക്ഷ​യി​ലാ​ണ് കോ​പ്പി​യ​ടി പി​ടി​കൂ​ടി​യ​ത്. 92 പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 34 പേ​രി​ൽ നി​ന്നാ​ണ് കോ​പ്പി​യ​ടി​യെ​ത്തു​ട​ർ​ന്ന്​ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത​ത്.

പ​രീ​ക്ഷാ​ഹാ​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ ക​യ​റ്റാ​ൻ പാ​ടി​ല്ലെ​ന്നും മൊ​ബൈ​ൽ ജാ​മ​ർ സ്ഥാ​പി​ച്ചി​രി​ക്ക​ണ​മെ​ന്നു​മാ​ണ് ച​ട്ടം. ജാ​മ​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​താ​യും ഡോ. ​ജേ​ക്ക​ബ് ജെ. ​ജേ​ക്ക​ബി​നെ​യും, ഡോ. ​ജോ ജോ​സ​ഫി​നെ​യും അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും വ​കു​പ്പ് മേ​ധാ​വി അ​റി​യി​ച്ചു.

Tags:    
News Summary - MBBS exam copy- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.