എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനം: ലിസ്റ്റ്​ അട്ടിമറിച്ചെന്ന്​ വിഷയ വിദഗ്​ധർ, വി.സിക്കും രജിസ്​ട്രാർക്കും കത്തയച്ചു

കോഴിക്കോട്​: കാലടി സംസ്​കൃത സർവകലാശാലയിൽ സി.പി.എം നേതാവും മുൻ എം.പിയുമായ എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തിനെതിരെ ഇന്‍റർവ്യു ബോർഡിലെ മൂന്ന്​ വിഷയ വിദഗ്​ധർ രംഗത്തെത്തി. സർവകലാശാലയിലെ മലയാളം വിഭാഗത്തിലായിരുന്നു രാജേഷിന്‍റെ ഭാര്യ നിനിത കണി​ച്ചേരിയെ അസിസ്റ്റന്‍റ്​ പ്രഫസറായി നിയമിച്ചത്​.

ലിസ്റ്റ്​ അട്ടിമറിച്ചതാണെന്നും നിനിത കണി​ച്ചേരിയുടെ പേര്​ ലിസ്​റിലുണ്ടായിരുന്നില്ലെന്നും കാണിച്ച്​ ഡോ. ഉമർ തറമേൽ, കെ.എം. ഭരതൻ, പി. പവിത്രൻഎന്നിവർ വൈസ്​ ചാൻസലർക്കും രജിസ്​ട്രാർക്കും കത്ത്​ നൽകി. നിനിത കണിച്ചേരിക്ക്​ യോഗ്യതയുണ്ടായിരുന്നില്ലെന്നും മറ്റൊരു ഉദ്യോഗാർഥിയാണ്​ ഒന്നാം റാങ്കിൽ ഉണ്ടായിരുന്നതെന്നും അവർ വ്യക്തമാക്കി.

വിഷയത്തിൽ ആദ്യം ഫേസ്​ബുക്കിലൂടെ പ്രതികരിച്ച ഉമർ തറമേൽ ഇനി വിഷയ വിദഗ്​ധനായി അഭിമുഖങ്ങളിൽ പ​ങ്കെടുക്കില്ലെന്ന്​ വ്യക്തമാക്കിയിരുന്നു.

'അധ്യാപന ജീവിതത്തിൽ ഏറെ കലാലയങ്ങളിൽ ഇങ്ങനെ പോകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും സമരം ചെയേണ്ടി വന്നിട്ടുണ്ട്. എന്നാൽ സ്വപ്നത്തിൽ പോലും നിനക്കാത്ത മട്ടിൽ, റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സർവകലാശാലയിൽ നിന്നും ഇതാദ്യമാണുണ്ടായത്. ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും ഞാനും സഹവിദഗ്ധരും സർവകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട് '' -ഉമർ തറമേൽ ഫേസ്​ബുക്കിൽ കുറിച്ചു.

അതേസമയം ​നി​ത​യു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച വി​വാ​ദം അ​സം​ബ​ന്ധ​വും അ​നാ​രോ​ഗ്യ​ക​ര​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മെ​ന്ന്​ കാ​ല​ടി സം​സ്​​കൃ​ത സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​ധ​ർ​മ​രാ​ജ്​ അ​ടാട്ട് പറഞ്ഞു​.

യു.​ജി.​സി ച​ട്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചാ​ണ്​ നി​യ​മ​നം. മൂ​ന്ന്​ സ​ബ്​​ജ​ക്​​ട്​ എ​ക്​​സ്​​പെ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​ പേർ ഉൾപെടുന്നതാണ്​ സെലക്ഷൻ കമ്മിറ്റിയെന്നും ഏ​ഴു​പേ​രും സ്വ​ന്തം കൈ​പ്പ​ട​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ ​േപ​രെ​ഴു​തി രേ​ഖ​​പ്പെ​ടു​ത്തി​യ മാ​ർ​ക്കി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്നാം റാ​ങ്ക്​ ല​ഭി​ച്ച​യാ​ൾ​ക്കാ​ണ്​ നി​യ​മ​നം ന​ൽ​കി​യ​തെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.