മാവേലിക്കര: എസ്.എൻ.ഡി.പി മാവേലിക്കര യൂനിയനിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിെൻറ ഭാഗമായി ക്രൈംബ്രാഞ്ചിെൻറ റെയ്ഡ്. യൂനിയൻ മുൻ പ്രസിഡൻറ് സുഭാഷ് വാസു, മുൻ സെക്രട്ടറി ബി. സുരേഷ് ബാബു, മുൻ വൈസ് പ്രസിഡൻറ് ഷാജി എം. പണിക്കർ എന്നിവർ പ്രതികളായ കേസിലാണ് റെയ്ഡ് നടത്തിയത്.
മൈക്രോ ഫിനാൻസ്, സാമൂഹിക ക്ഷേമപദ്ധതികൾ, പ്രീ മാര്യേജ് കൗൺസലിങ് എന്നിവയിൽ 12.5 കോടിയുടെ തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഷാജി എം. പണിക്കർ മുൻ ജീവനക്കാരായ മധു എം. പെരിങ്ങരയിൽ, ശിവൻ സാരംഗി എന്നിവരുടെ വീടുകളിലും യൂനിയൻ ഓഫിസിലുമായിരുന്നു റെയ്ഡ്. ജില്ല ക്രൈംബ്രാഞ്ച് മേധാവി പ്രശാന്തൻ കാണിയുടെ നിർദേശാനുസരണം ക്രൈംബ്രാഞ്ച് ഡിറ്റക്ടിവ് ഇൻസ്പെക്ടർ ടി.ആർ. സന്തോഷ്, ഡിവൈ.എസ്.പിമാരായ ജോർജ് ചെറിയാൻ, ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിലുള്ള നാല് സംഘങ്ങൾ റെയ്ഡ് നടത്തി.
കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, ചെക്കുകൾ, മറ്റു രേഖകൾ എന്നിവ പിടിച്ചെടുത്തു. കമ്പ്യൂട്ടർ പാസ്വേഡ് വിവരങ്ങൾ ലഭിക്കാൻ മുൻ ജീവനക്കാരി ശശികലയെ വിളിച്ചുവരുത്തി ചോദ്യംചെയ്തു. ഒന്നും രണ്ടും പ്രതികളായ സുഭാഷ് വാസു, ബി. സുരേഷ് ബാബു എന്നിവരുടെ മുൻകൂർജാമ്യ ഹർജിയിൽ ഹൈകോടതി തിങ്കളാഴ്ച വാദം കേൾക്കാനിരിക്കെയാണ് റെയ്ഡ്.
രാവിലെ 9.15ന് ആരംഭിച്ച റെയ്ഡ് വൈകീട്ട് വരെ നീണ്ടു. ദയകുമാർ ചെന്നിത്തല, ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, ജയകുമാർ പാറപ്പുറത്ത്, സത്യപാൽ എന്നിവരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. സാമ്പത്തിക കുറ്റകൃത്യം നടന്നുവെന്ന ദക്ഷിണ മേഖല ഐ.ജിയുടെ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ചോദ്യംചെയ്യലിന് ഹാജരാവാൻ രണ്ടുതവണ സുഭാഷ് വാസുവിനും സുരേഷ് ബാബുവിനും നോട്ടീസ് നൽകിയിരുന്നു.
ആദ്യതവണ ഇരുവരുടെയും ഭാര്യമാരും രണ്ടാം തവണ ഇരുവരും നേരിട്ടും നോട്ടീസ് കൈപ്പറ്റിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അഡീഷനൽ ഡി.ഐ.ജി ടോമിൻ ജെ. തച്ചങ്കരിയുടെ നിർദേശാനുസരണം പ്രതികളുടെ വീടുകളിൽ ആദ്യ റെയ്ഡ് നടന്നത്. എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂനിയൻ ഓഫിസിൽനിന്ന് രേഖകൾ ലഭിക്കുന്നതിന് യൂനിയൻ അഡ്മിനിസ്ട്രേറ്റർ സിനിൽ മുണ്ടപ്പള്ളിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.