അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ അറസ്റ്റിലായവർ
Posted On
date_range Updated On
date_range ആൾക്കൂട്ട കൊലപാതകം: നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
മഞ്ചേശ്വരം: ആൾക്കൂട്ടത്തിെൻറ അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.മിയാപദവ് ബേരിക്ക കെദംകോട്ടിലെ എം. ശിവപ്രസാദ് (32), സഹോദരൻ എം. ഉമേശ് (34), ബജങ്കളയിലെ എം. നന്ദേഷ് (24), െകദംകോട്ടിലെ കെ.ജനാർദനൻ (49) എന്നിവരെയാണ് സി.ഐ അനൂപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനായി ഉപയോഗിച്ച ആയുധങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തു.കെദംകോട്ടിലെ കൃപാകരയാണ് (അണ്ണു -27) ആൾക്കൂട്ടത്തിെൻറ അടിയേറ്റ് 26ന് രാത്രി മരിച്ചത്. അയൽ വീടുകളിലെത്തി പരാക്രമം കാട്ടിയപ്പോഴായിരുന്നു ആൾക്കൂട്ടം അക്രമാസക്തമായതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.