പത്തനാപുരം:ആര് മാപ്പ് നൽകിയാലും ഗണേഷ്‌കുമാറിന് ജനങ്ങൾ മാപ്പ് നൽകില്ലെന്ന് മറിയ ഉമ്മൻ. പത്തനാപുരം തലവൂരിൽ യു. ഡി. എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വികസനം നാട്ടുകാർക്ക് അല്ല, മറ്റാർക്കൊക്കെയോ ആണ് ലഭിച്ചിട്ടുള്ളത്.
പത്തനാപുരത്തു നിന്നും പ്രവർത്തനം ആരംഭിക്കുന്നത് അപ്പയോടുള്ള കടപ്പാട് കൊണ്ടാണ്.അത് അപ്പയുടെ ആത്മാവിന് ഏറ്റവും സന്തോഷം പകരുന്ന ഒന്നാണ്.ഒരാളെ പോലും ബുദ്ധിമുട്ടിക്കാത്ത അപ്പ ഒരുപാട് ദുരാരോപണങ്ങൾ കേൾക്കേണ്ടി വന്നു.
സി.ബി.ഐ കുറ്റവിമുക്തനാക്കിയെന്ന വാർത്ത സന്തോഷത്തോടെയാണ് അപ്പ ചൂണ്ടി കാണിച്ചു തന്നത്. അന്ന് അപ്പക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല. ഒരു മകളെന്ന രീതിയിൽ അപ്പയുടെ ആ സന്തോഷം അടുത്തറിയാൻ കഴിഞ്ഞുവെന്നും മറിയഉമ്മൻ വിതുമ്പലോടെ ഓർമ്മിച്ചു.
മരണത്തിന് മൂന്ന് നാല് മാസം മുൻപ് വരെ അപ്പ വലിയ വിഷമത്തിലായിരുന്നു.ജീവിതത്തിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് സോളാർ കേസുമായി ബന്ധപ്പെട്ടായിരുന്നു. പത്തനാപുരത്തു കാർ എല്ലാം കാണുന്നുണ്ട്.യു.ഡി.എഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മറിയ ഉമ്മൻ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.