തിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കോടതിവിധി പാളിച്ചയും അവ്യക്തതയും നിറഞ്ഞതാണെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. ബാറുടമകള്‍ ഹാജരാക്കിയ തെറ്റായ വിജ്ഞാപനം കൃത്യമായി മനസ്സിലാക്കാതെയാണ് വിധി പറഞ്ഞതെന്നും തെറ്റുണ്ടായാൽ ഇനിയും ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം തുറന്നടിച്ചു.
സർക്കാറിെൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംഘടിപ്പിച്ച നിയമസഭ മാർച്ചിൽ സംസാരിക്കുകയായിരുന്നു സുധീരൻ. ബാറുടമകളുടെ ഹരജിയിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ മാത്രം കേട്ടാണ് വിധി പറഞ്ഞത്. നിയമവാഴ്ചയുടെയും ന്യായാധിപന്മാരുടെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണം. തെറ്റ് ചൂണ്ടിക്കാട്ടുന്നതിൽ കോടതി പരിഭവിക്കേണ്ടതില്ല. വിധിക്കെതിരെ കോടതിയെ സമീപിക്കാൻ വൈകിയത് എന്തുകൊണ്ടാണെന്നാണ് ജഡ്ജി ചോദിച്ചത്. വിധി വന്ന് ദിവസങ്ങൾ കഴിഞ്ഞശേഷമാണ് മാധ്യമങ്ങളിലൂടെ വിവരമറിയുന്നതെന്നും സുധീരൻ കൂട്ടിച്ചേർത്തു. കോടതിയിൽ വ്യാജരേഖ ഹാജരാക്കിയ ബാറുടമകൾക്കെതിരെ ഒന്നും പറയാതെ മദ്യത്തിനെതിരെ ശക്തമായി പോരാടുന്ന തനിക്കെതിരെ പരാമർശം നടത്തിയത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു.- മുൻ മന്ത്രിമാരായ കെ.-എം.- മാണി, പി.-ജെ.- േജാസഫ്, മോൻസ് ജോസഫ്, എം. വിൻസെൻറ് എം.എൽ.എ, കെ.-സി.-ബി.-സി മദ്യവിരുദ്ധ സമിതി ചെയർമാൻ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയൽ, സ്വാമി സൂക്ഷ്മാനന്ദ, പാളയം ഇമാം വി.-പി.- സുഹൈബ് മൗലവി, ബിഷപ് മാർ ബർണബാസ് എപ്പിസ്കോപ്പ, സ്വാമി ഗുരുരത്നം ജ്ഞാനതപസി, ബിഷപ് ഡോ.- ക്രിസ്തുദാസ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഷഹീർ ജി.-മൗലവി, ജോൺസൺ ജെ.-എടയരന്മുള, ഫാ.- വർഗീസ് ജോർജ്, ഫാ.- ടി.-ജെ.- ആൻറണി, ഫാ.- ജേക്കബ് വെള്ളമരുതുങ്കൽ, ജോബി വർഗീസ്, ഫാ.- വർഗീസ് മുഴുത്തേടത്ത്, ഫാ.- ജോൺ അരീക്കൽ, വി.-എസ്.- ഹരീന്ദ്രനാഥ്, ചാർലി പോൾ എന്നിവർ സംസാരിച്ചു.- ബിഷപ് ഡോ.- ജോഷ്വ മാർ ഇഗ്നേത്തിയോസ് സ്വാഗതവും ഫാ.- ലെനിൻ രാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.