മറയൂർ: മറയൂര്‍ ചന്ദനം ഇനി ചില്ലറയായും വില്പന നടത്തും. കേരളത്തില്‍ െതരഞ്ഞെടുത്തിട്ടുള്ള ആറ് ചന്ദന ഡിപ്പോകളിലാണ് ഗോട്ട്ല, ബാഗ്രദാദ്, സാപ്വുഡ്, ബില്ലറ്റ് എന്നീ ഇനത്തിൽപെട്ട ചന്ദനം വില്പന നടത്തുന്നത്. 50 ഗ്രാം മുതല്‍ ഒരുകിലോ വരെയുള്ള ചന്ദനത്തടികളുടെ കഷണങ്ങൾ കൊല്ലം കുളത്തൂപുഴ, പത്തനംതിട്ട കോന്നി, എറണാകുളം വീട്ടൂർ, കോഴിക്കോട് ചാലിയം, കണ്ണൂര്‍ കണ്ണോത്ത്, കാസർകോട് പരപ്പ എന്നീ ഡിപ്പോകളിലൂടെ വിൽക്കാനാണ് തീരുമാനം. വ്യക്തിയുടെ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ച് പരമാവധി ഒരുകിലോ ചന്ദനം വാങ്ങാം.
എന്നാല്‍, ആരാധനാലയങ്ങള്‍, അംഗീകൃത കരകൗശലവസ്തു-മരുന്ന് നിർമാണ സ്ഥാപനങ്ങൾ എന്നിവക്ക് തൂക്കത്തില്‍ നിബന്ധനകളില്ലാതെ ആവശ്യാനുസരണം ചന്ദനം വാങ്ങാം. ക്ലാസ് ഗോട്ട്ല ഒരു ഗ്രാം ചന്ദനത്തിന് 19.50 രൂപയും ഒരു കിലോക്ക് 19,500 രൂപയും ക്ലാസ് ബാഗ്രദാദ് ഗ്രാമിന് 17.50 രൂപയും കിലോക്ക് 17,500 രൂപയും ക്ലാസ് സാപ്വുഡ് ഗ്രാമിന് 1.25 രൂപയും കിലോക്ക് 1250 രൂപയുമാണ്. ജി.എസ്.ടി വേറെ നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.