മാറാട് കൂട്ടക്കൊല: ഒളിവില്‍പോയ പ്രതികള്‍ക്കെതിരായ വിചാരണ പുനരാരംഭിച്ചു

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ ഒളിവില്‍പോയ രണ്ടു പ്രതികള്‍ക്കെതിരായ കേസ് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി  മുമ്പാകെ പുനരാരംഭിച്ചു. 95ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചന്‍െറ പുരയില്‍ കോയമോന്‍ എന്ന ഹൈദ്രേസ് കുട്ടി(50), 148ാം പ്രതി മാറാട് കല്ലുവെച്ച വീട്ടില്‍ നിസാമുദ്ദീന്‍(31) എന്നിവര്‍ക്കെതിരായ വിസ്താരമാണ് പുനരാരംഭിച്ചത്.

നേരത്തേ വിചാരണ ആരംഭിച്ച കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചതിനെ തുടര്‍ന്ന് സാക്ഷിവിസ്താരം പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറായി പാലക്കാട് ബാറിലെ അഡ്വക്കറ്റിനെ നിയമിച്ചതോടെയാണ് വിചാരണ പുനരാംരംഭിച്ചത്. നേരത്തേ പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുമ്പോള്‍ ഏതാനും വകുപ്പുകള്‍ വിട്ടുപോയതായി കണ്ടത്തെിയതിനാല്‍ ബുധനാഴ്ച കോടതിയില്‍ വീണ്ടും കുറ്റപത്രം വായിച്ചു. മതവിഭാഗങ്ങള്‍  തമ്മില്‍ സ്പര്‍ധ വളര്‍ത്തി, മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്തു, ആയുധ നിരോധന നിയമം, സ്ഫോടക വസ്തു നിയമം എന്നിവ ലംഘിച്ചു എന്നീ കുറ്റങ്ങളാണ് വീണ്ടും വായിച്ചു കേള്‍പ്പിച്ചത്.

 കേസ് വീണ്ടും നവംബര്‍ 22ന് പരിഗണിക്കും. കഴിഞ്ഞ ഫെബ്രുവരി 18 നാണ് പ്രതികള്‍ക്ക് ആദ്യം കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചത്. ഒമ്പതു പേര്‍ മരിച്ച കേസില്‍  മൊത്തം 148 പേരെയാണ്  പ്രതികളാക്കിയത്. വിചാരണ നേരിട്ട 139 പേരില്‍ 63 പ്രതികളെയാണ്  പ്രത്യേക കോടതി ശിക്ഷിച്ചത്. ഇതില്‍ 62 പേര്‍ക്കും ജീവപര്യന്തം തടവ് വിധിച്ചു. ഹൈകോടതി ഈ വിധി ശരിവെച്ചതിന് പുറമെ  പ്രത്യേക കോടതി വെറുതെവിട്ട 24 പ്രതികള്‍ക്കുകൂടി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
 2003 മേയ് രണ്ടിന് അന്യായമായി സംഘം ചേര്‍ന്ന് കൊല  നടത്തിയെന്നാണ് ആരോപണം. കോയമോന്‍ നാടന്‍ ബോംബുണ്ടാക്കുന്നതിലും നിസാമുദ്ദീന്‍ കൊലയിലും പങ്കെടുത്തതായും ഇരുവരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടതായുമാണ് കേസ്.

Tags:    
News Summary - maradu case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.