തൃ​ശൂ​ർ മാ​ർ​ത്ത് മ​റി​യം വ​ലി​യ​പ​ള്ളി​യി​ൽ ന​ട​ന്ന പ​ട്ടാ​ഭി​ഷേ​ക ശു​ശ്രൂ​ഷ ച​ട​ങ്ങി​ൽ കാ​തോ​ലി​ക്കോ​സ് പാ​ത്രി​യ​ർ​ക്കീ​സ് മാ​റ​ൻ മാ​ർ ആ​വ തൃ​തീ​യ​നി​ൽ​നി​ന്ന് മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​ട്ടം സ്വീ​ക​രി​ക്കു​ന്നു

മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ് അ​ഭി​ഷി​ക്ത​നാ​യി

തൃ​ശൂ​ർ: പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി​സ​ഭ​യു​ടെ ഇ​ന്ത്യ​യി​ലെ​യും ദ​ക്ഷി​ണ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​യും മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ് അ​ഭി​ഷി​ക്ത​നാ​യി.

തൃ​ശൂ​ർ മാ​ർ​ത്ത് മ​റി​യം വ​ലി​യ​പ​ള്ളി ക​ത്തീ​ഡ്ര​ലി​ലെ മ​ദ്ബ​ഹാ​യി​ൽ, സ​ഭ​യു​ടെ ആ​ഗോ​ള പ​ര​മാ​ധ്യ​ക്ഷ​ൻ കാ​തോ​ലി​ക്കോ​സ് പാ​ത്രി​യ​ർ​ക്കീ​സ് മാ​റ​ൻ മാ​ർ ആ​വ തൃ​തീ​യ​ന്റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സി​നെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി വാ​ഴി​ച്ച​ത്. 2000 വ​ർ​ഷ​ത്തെ സ​ഭ​ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ന​ട​ന്ന അ​ഭി​ഷേ​ക​ച്ച​ട​ങ്ങെ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട് തൃ​ശൂ​രി​ൽ മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സി​ന്റെ പ​ട്ടാ​ഭി​ഷേ​ക​ത്തി​ന്.

രാ​വി​ലെ ഏ​ഴി​ന് തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളി​ൽ മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ർ അ​പ്രേം അ​ഥ്നി​യേ​ൽ, മാ​ർ ഇ​മ്മാ​നു​വേ​ൽ യോ​സേ​ഫ്, മാ​ർ പൗ​ലോ​സ് ബെ​ഞ്ച​മി​ൻ, മാ​ർ ബെ​ന്യാ​മി​ൻ എ​ല്ല്യ, ആ​ർ​ച്ച്ഡീ​ക്ക​ൻ വി​ല്യം തോ​മ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. നി​ര​വ​ധി വൈ​ദി​ക​രും ഇ​ന്ത്യ​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള വി​ശ്വാ​സി​ക​ളും ശു​ശ്രൂ​ഷ​ക്ക് സാ​ക്ഷി​ക​ളാ​യി. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ് മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ് അ​ഭി​ഷി​ക്ത​നാ​യ​ത്.

Tags:    
News Summary - Mar Awgin Kuriakose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.