പിണറായി വിജയൻ 

ഇറാന് നേരെയുള്ള ആക്രമണം; കേന്ദ്രം രാജ്യത്തിന്‍റെ അന്തസ്സ് കളഞ്ഞുകുളിച്ചു -മുഖ്യമന്ത്രി

മ​ല​പ്പു​റം: സാ​മ്രാ​ജ്യ​ത്വ​ത്തോ​ടു​ള്ള നി​ല​പാ​ടി​ൽ ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും വ്യ​ത്യ​സ്ത​ര​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​രു​പാ​ർ​ട്ടി​ക​ൾ​ക്കും സാ​മ്രാ​ജ്യ​ത്വ അ​നു​കൂ​ല നി​ല​പാ​ടാ​ണു​ള്ള​തെ​ന്നും ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൗ​നം​പാ​ലി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ രാ​ജ്യ​ത്തി​ന്റെ അ​ന്ത​സ്സ് ക​ള​ഞ്ഞു​കു​ളി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​പ്പു​റ​ത്ത് സി.​പി.​എം ജി​ല്ല ക​മ്മ​റ്റി ഓ​ഫി​സാ​യ ‘ഇ.​എം.​എ​സ് മ​ന്ദി​രം’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. സ്വാ​ത​ന്ത്ര്യം മു​ത​ൽ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്റെ മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​മാ​യി​രു​ന്നു സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ നി​ല​പാ​ട്. ലോ​ക​ത്ത് ഇ​ന്ത്യ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത് ആ​യു​ധ​ശേ​ഷി​യോ സാ​മ്പ​ത്തി​ക​ശേ​ഷി​യോ​കൊ​ണ്ടാ​യി​രു​ന്നി​ല്ല. മ​റി​ച്ച് മൂ​ന്നാം​ലോ​ക രാ​ജ്യ​ങ്ങ​ളോ​ടൊ​പ്പം​നി​ന്ന് സാ​മ്രാ​ജ്യ​ത്വ​വി​രു​ദ്ധ നി​ല​പാ​ടെ​ടു​ത്ത​തി​നാ​ലാ​യി​രു​ന്നു.

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ന​മ്മോ​ടൊ​പ്പം​നി​ന്ന രാ​ജ്യ​മാ​ണ് ഇ​റാ​ൻ. ന​മ്മു​ടെ അ​തി​ഥി​ക​ളാ​യെ​ത്തി​യ​വ​രെ​പോ​ലും ആ​ക്ര​മി​ച്ചി​ട്ടും അ​തി​നെ അ​പ​ല​പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. റ​ഷ്യ​യോ​ട് ഇ​ന്ധ​നം വാ​ങ്ങാ​ൻ അ​മേ​രി​ക്ക​യോ​ട് കെ​ഞ്ചേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യ​ത് ഇ​ന്ത്യ​ൻ പ​ര​മാ​ധി​കാ​ര​​ത്തെ അ​ടി​യ​റ​വെ​ക്കു​ന്ന​താ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കേ​​​ന്ദ്ര​സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ എ​ത്തി​ച്ചു. ഇ​ന്ധ​ന​ക്ഷാ​മ​ത്തി​ലൂ​ടെ അ​ടു​ക്ക​ള​യി​ൽ​വ​രെ പ്ര​ശ്ന​ങ്ങ​​ളെ​ത്തി.

ഇ​തി​നെ​തി​രെ ജ​ന​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു​തു​ട​ങ്ങു​​​​മ്പോ​ൾ വ​ർ​ഗീ​യാ​സ്വ​സ്ഥ​ത സൃ​ഷ്ടി​ച്ചും അ​പ​ര​മ​ത​വി​ദ്വേ​ഷം പ​ര​ത്തി​യും ശ്ര​ദ്ധ തി​രി​ക്കു​ക​യാ​ണ് കേ​ന്ദ്രം. വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത സ​ർ​ക്കാ​റാ​ണ് എ​ൽ.​ഡി.​എ​ഫ്. അ​തി​നാ​ൽ കേ​ര​ള​ത്തി​ൽ 10 വ​ർ​ഷം വ​ർ​ഗീ​യ ക​ലാ​പ​മു​ണ്ടാ​യി​ല്ല. ഏ​റ്റ​വും വ​ലി​യ വ​ർ​ഗീ​യ ശ​ക്തി​ക​ൾ കേ​ര​ള​ത്തി​ലു​ണ്ടാ​യി​ട്ടും ത​ല​പൊ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി വി. ​അ​ബ​ദു​റ​ഹി​മാ​ൻ, കെ.​ടി. ജ​ലീ​ൽ എം.​എ​ൽ.​എ, പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ, ടി.​കെ. ഹം​സ, നി​ല​മ്പൂ​ർ ആ​യി​ഷ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - pinarayi vijayan about us attack on iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.