പ്രതീകാത്മക ചിത്രം

എ.ഡി.ജി.പി ശ്രീജിത്തിന് എതിരായ പരാതി: നടപടി റിപ്പോർട്ട്​ തേടി ഹൈകോടതി

കൊ​ച്ചി: അ​ബൂ​ദ​ബി​യി​ലെ ആ​യു​ർ​വേ​ദി​ക് മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ.​ഡി.​ജി.​പി എ​സ്. ശ്രീ​ജി​തി​നെ​തി​രെ വി​ജി​ല​ൻ​സി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ലെ തു​ട​ർ​ന​ട​പ​ടി സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ ​തേ​ടി ഹൈ​കോ​ട​തി. ആ​യു​ർ​വേ​ദി​ക് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഔ​ദ്യോ​ഗി​ക യൂ​നി​ഫോം അ​ണി​ഞ്ഞ്​ ഉ​ദ്ഘാ​ട​നം ചെ​യ്തെ​ന്നും സ്ഥാ​പ​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​നാ​മി പേ​രി​ലു​ള്ള​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി മ​ല​പ്പു​റം ആ​ർ.​ടി.​ഒ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ദി​പി​ൻ ഇ​ട​വ​ണ്ണ ന​ൽ​കി​യ പ​രാ​തി​യി​ലെ ന​ട​പ​ടി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​നാ​ണ്​ ജ​സ്റ്റി​സ്​ എ. ​ബ​ദ​റു​ദ്ദീ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഫെ​ബ്രു​വ​രി 18ന് ​ന​ൽ​കി​യ പ​രാ​തി സം​ബ​ന്ധി​ച്ചാ​ണ്​ റി​പ്പോ​ർ​ട്ട്​ തേ​ടി​യ​ത്.

എ​ന്നാ​ൽ, ശ്രീ​ജി​തി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സാ​ധു​വാ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​ത്തെ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ശ്രീ​ജി​ത് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​റാ​യി​രി​ക്കെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ സ്ഥ​ലം​മാ​റ്റം, സ്ഥാ​ന​ക്ക​യ​റ്റം, സ​സ്പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ സ​ർ​വി​സ് വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ചാ​ണ് ആ​രോ​പ​ണ​ങ്ങ​ളി​ൽ ഏ​റെ​യു​മെ​ന്നും എ​ന്നാ​ൽ പ​രാ​തി​ക്കാ​ര​ൻ സാ​ധു​വാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ വി​ശ​ദ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ഹ​ര​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന്​ കേ​സ് ഏ​പ്രി​ൽ എ​ട്ടി​ന് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Tags:    
News Summary - Complaint against ADGP Sreejith: High Court seeks action report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.