ആം ആദ്മി പാർട്ടി 80 സീറ്റുകളിൽ മത്സരിക്കും

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എ.എ.പി) സ്ഥാനാർഥികൾ 80 സീറ്റുകളിൽ മത്സരിക്കും. ട്രാൻസ്വുമൺ അടക്കം 43 സ്ഥാനാർഥികളെ പ്രഖ്യാപിച്ചതായും ബാക്കി സ്ഥാനാർഥികൾ ഉൾപ്പെടുന്ന മൂന്നാമത്തെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് അഡ്വ. വിനോദ് മാത്യു വിൽസൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

പരമ്പരാഗത രാഷ്ട്രീയത്തിനെതിരെ നവീന രാഷ്ട്രീയമാണ് എ.എ.പിയുടേത്. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി എന്നിവയുടെ പിടിച്ചുകെട്ടൽ രാഷ്ട്രീയത്തിനെതിരെയാണ് പോരാട്ടം. ശുദ്ധവും ഉത്തരവാദിത്തപരവും ജനകീയവുമായ ഭരണമാണ് കേരള ജനതക്കായി പാർട്ടി മുന്നോട്ടുവെക്കുന്നത്. ദേശീയ നേതാക്കളായ സഞ്ജയ് സിങ്ങും അതിഷിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിൽ എത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബാലചന്ദ്രമേനോൻ, സംസ്ഥാന ജനറൽ സെക്രട്ടറി അലി സുജാദ്, സംസ്ഥാന ട്രഷറർ ഷാജി ഫ്രാൻസിസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Aam Aadmi Party will contest in 80 seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.