മലപ്പുറം: ജില്ലയിൽ രണ്ടിടങ്ങളിൽ കൂടി എൽ.ഡി.എഫ് സ്ഥാനാർഥികളായി. കോട്ടക്കൽ, കൊണ്ടോട്ടി മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കൊണ്ടോട്ടിയിൽ ഡോ. പി. ജിജിയും കോട്ടക്കലിൽ പ്രീതി കോഞ്ചത്തും സി.പി.എം സ്ഥാനാർഥികളാകും. ഇതോടെ ജില്ലയിൽ 16 മണ്ഡലങ്ങളിൽ 14 ഇടത്തും എൽ.ഡി.എഫ് സ്ഥാനാർഥികളായി. താനൂരിൽ നിന്ന് വി. അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറിയതോടെ താനൂരിൽ പകരം ആളെ കണ്ടെത്തേണ്ടി വരും. വള്ളിക്കുന്നിൽ സ്ഥാനാർഥി നിർണയം അന്തിമ ഘട്ടത്തിലാണ്. ജില്ലയിൽ 11 ഇടത്ത് സി.പിഎമ്മും മൂന്നിടത്ത് സി.പി.ഐയും ഓരോ സീറ്റുകളിൽ എൻ.സി.പി.എസും ഐ.എൻ.എല്ലുമാണ് മത്സരിക്കുന്നത്.
സി.പി.എം മഞ്ചേരി ഏരിയ കമ്മിറ്റിയംഗവും മഹിള അസോ. സംസ്ഥാന കമ്മിറ്റിയംഗവുമാണ് ഡോ. പി. ജിജി . കലിക്കറ്റ് സർവകലാശാല യൂനിയൻ ചെയർപേഴ്സണും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായിരുന്നു. കോട്ടക്കലിൽ മത്സരിക്കുന്ന പ്രീതി കോഞ്ചത്ത് പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗവും പ്രവാസി വനിത കുടുംബവേദിയുടെ സംസ്ഥാന കണ്‍വീനറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.