മൻസൂർ

മൻസൂർ വധം: മുഖ്യപ്രതി പിടിയിലായതായി സൂചന

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ മുഖ്യ ആസൂത്രകൻ പിടിയിലായതായി സൂചന. കേസിൽ നിർണായക പങ്കു വഹിച്ചയാളാണ്​ പിടിയിലായതെന്നാണ്​ റിപ്പോർട്ട്​. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ്​ പുറത്ത്​ വിട്ടിട്ടില്ല.

മൻസൂർ വധകേസിലെ പ്രതികളെല്ലാം സി.പി.എം-ഡി.വൈ.എഫ്​.ഐ പ്രവർത്തകരാണ്​. അഞ്ചാം പ്രതി സുഹൈൽ ഡി.വൈ.എഫ്​.ഐ പാനൂർ മേഖല ട്രഷററാണ്​. പത്താം പ്രതി ജാബിർ സി.പി.എം പ്രവർത്തകനാണ്​. എട്ടാം പ്രതി ശശി കൊച്ചിയങ്ങാട്​ ബ്രാഞ്ച്​ സെക്രട്ടറിയാണ്​.

അതേസമയം, മൻസൂറിനെ ബോംബെറിഞ്ഞത്​ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്ന്​ പൊലീസ്​ വ്യക്​തമാക്കി. പൊലീസ്​ എഫ്​.ഐ.ആറിലാണ്​ ഇക്കാര്യം പറഞ്ഞിരിക്കുന്നത്​​.

പെരിങ്ങത്തൂർ​ പുല്ലൂക്കര മുക്കിൽ പീടികയിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് യൂത്ത് ലീഗ്​ പ്രവർത്തകനായ പാറാൽ മൻസൂർ (22) കൊല്ലപ്പെട്ടത്. രാത്രി എട്ടു മണിയോടെ വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്.

വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം മൻസൂറിനെ വലിച്ചിഴച്ച് വെട്ടുകയായിരുന്നു. മൻസൂറിന്‍റെ മാതാവിനും സഹോദരൻ മുഹ്സിനും​ (27) അയൽപക്കത്തുള്ള സ്ത്രീക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

കേസിൽ പ്രതിയും സി.പി.എം പ്രവർത്തകനുമായ ഷിനോസിനെ മൻസൂറിന്‍റെ സഹോദരൻ മുഹ്സിൻ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. കേസിലെ രണ്ടാം പ്രതിയും മൻസൂറിന്‍റെ അയൽവാസിയുമായ രതീഷ് കൂലോത്തിനെ വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Tags:    
News Summary - Mansoor murder: Indication that the main accused has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.