മണിയാർ കാർബൊറാണ്ടം പദ്ധതി: ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

പ​ത്ത​നം​തി​ട്ട: മ​ണി​യാ​ർ കാ​ർ​ബൊ​റാ​ണ്ടം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​ൻ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ് തി​രി​ച്ച​യ​ച്ചു. കാ​ര്‍ബൊ​റാ​ണ്ടം ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കെ.​എ​സ്.​ഇ.​ബി​ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ​തെ​ന്നാ​ണ്​​ ആ​രോ​പ​ണം. ഊ​ർ​ജ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ്​ പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​ൻ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ​യാ​ണ് ത​ട​ഞ്ഞ​ത്​. കെ.​എ​സ്.​ഇ.​ബി സ്ഥാ​പി​ച്ച ബോ​ർ​ഡ് ന​ശി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്​ .

എ​ന്നാ​ൽ, ര​ണ്ട്​ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ മാ​ത്ര​മാ​ണ്​ ഏ​റ്റെ​ടു​ക്ക​ലി​ന്​ കെ.​എ​സ്.​ഇ.​ബി​ അ​യ​ച്ച​തെ​ന്നും പ​റ​യ​​പ്പെ​ടു​ന്നു. മ​ണി​യാ​റി​ല്‍ 12 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഊ​ര്‍ജ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി വൈ​ദ്യു​തി ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന് ഏ​പ്രി​ൽ 28നാ​ണ് ഉ​ത്ത​ര​വ് ന​ല്‍കി​യ​ത്. പ​ദ്ധ​തി​ക്കാ​യി 1991 മേ​യ് 18നാ​ണ് കെ.​എ​സ്.​ഇ.​ബി​യും കാ​ര്‍ബൊ​റാ​ണ്ടം യൂ​നി​വേ​ഴ്സ​ല്‍ ലി​മി​റ്റ​ഡു​മാ​യി ബി​ല്‍ഡ് ഓ​ണ്‍ ഓ​പ​റേ​റ്റ് ആ​ന്‍ഡ് ട്രാ​ന്‍സ്​​ഫ​ര്‍ വ്യ​വ​സ്ഥ​പ്ര​കാ​രം 30 വ​ര്‍ഷ​ത്തേ​ക്ക് ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. 1994ല്‍ ​ഉ​ല്‍പാ​ദ​നം തു​ട​ങ്ങി. 2024 ഡി​സം​ബ​റി​ല്‍ ക​രാ​ര്‍ കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​യി. പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത് കെ.​എ​സ്.​ഇ.​ബി​ക്ക് കൈ​മാ​റ​ണ​മെ​ന്ന് കാ​ണി​ച്ച് ഊ​ര്‍ജ​വ​കു​പ്പി​ന് നി​ര​വ​ധി ക​ത്തു​ക​ള​യ​ച്ചെ​ങ്കി​ലും തീ​രു​മാ​ന​മെ​ടു​ത്തി​ല്ല. പ്ര​തി​വ​ര്‍ഷം മൂ​ന്നു​കോ​ടി​യി​ലേ​റെ യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന മ​ണി​യാ​ര്‍ പ​ദ്ധ​തി​വ​ഴി ഏ​റ്റ​വും കു​റ​ഞ്ഞ​ത് 18 കോ​ടി രൂ​പ​യു​ടെ വൈ​ദ്യു​തി ല​ഭി​ക്കും.

2018, 2019 വ​ര്‍ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ത്തി​ല്‍ പ​ദ്ധ​തി​ക്കു​ണ്ടാ​യ നാ​ശം പ​രി​ഹ​രി​ക്കാ​ന്‍ വ​ന്‍തു​ക നി​ക്ഷേ​പി​ച്ചെ​ന്നും പ​ക​ര​മാ​യി കാ​ലാ​വ​ധി 25 വ​ര്‍ഷം കൂ​ടി നീ​ട്ട​ണ​മെ​ന്നു​മാ​ണ് ക​മ്പ​നി​യു​ടെ ആ​വ​ശ്യം. പ​ദ്ധ​തി​യി​ൽ 30 വ​ർ​ഷം​കൊ​ണ്ട് സ്വ​കാ​ര്യ ക​മ്പ​നി​ക്കു​ണ്ടാ​യ ലാ​ഭം ഏ​ക​ദേ​ശം 300 കോ​ടി രൂ​പ​യി​ലേ​റെ​യാ​ണ്. ന​ട​ത്തി​പ്പ് കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടാ​ന്‍ മൂ​ന്ന​ര വ​ര്‍ഷ​മാ​യി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കാ​ര്‍ബൊ​റാ​ണ്ടം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

മണിയാര്‍ വൈദ്യുതപദ്ധതി: ബോർഡിന്‍റെ നഷ്ടം 56 കോടി -ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ക​രാ​ര്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും 14 മാ​സം മ​ണി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി കൈ​വ​ശം വെ​ച്ച് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ അ​നു​വ​ദി​ച്ച​തി​ലൂ​ടെ കാ​ര്‍ബൊ​റാ​ണ്ടം യൂ​നി​വേ​ഴ്‌​സ​ല്‍ ക​മ്പ​നി​ക്ക് കോ​ടി​ക​ൾ ലാ​ഭ​മു​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​റും വൈ​ദ്യു​തി ബോ​ർ​ഡും കൂ​ട്ടു​നി​ന്ന​താ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

2024 ഡി​സം​ബ​ര്‍ 31ന് ​ക​രാ​ര്‍ അ​വ​സാ​നി​ച്ച പ​ദ്ധ​തി വൈ​ദ്യു​തി ബോ​ര്‍ഡി​ന് കൈ​മാ​റു​ന്ന​തി​നു പ​ക​രം 14 മാ​സം കൂ​ടി വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ച് വി​ൽ​ക്കാ​ൻ കാ​ർ​ബൊ​റാ​ണ്ട​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി.

ഇ​തി​ലൂ​ടെ ബോ​ർ​ഡി​ന് 56 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി കൃ​ഷ്ണ​ന്‍കു​ട്ടി​യും വൈ​ദ്യു​തി ബോ​ര്‍ഡും ഈ ​പ​ക​ല്‍ക്കൊ​ള്ള​ക്ക് കൂ​ട്ടു​നി​ല്‍ക്കു​ന്നു. പ​ദ്ധ​തി തി​രി​ച്ചെ​ടു​ക്കാ​ൻ വൈ​കി​യ​തി​നെ​ക്കു​റി​ച്ച് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Maniyar Carborundum Project: Officials who came to take over were stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.