ഷാ​ന​ഷെ​റി​ൻ, ഷാ​ന കേ​ക്ക് മു​റി​ക്കു​ന്നു

ജ​ന്മ​ദി​നാ​ഘോ​ഷ മ​ധു​രം​ ന​ൽ​കി ഷാ​ന ഷെ​റി​ൻ യാ​ത്ര​​യാ​യി

ഓ​മ​ശ്ശേ​രി: മ​ര​ണ​ത്ത​ലേ​ന്നു കു​ടും​ബ​ക്കാ​ർ​ക്കും ശു​ശ്രൂ​ഷ​ക​ർ​ക്കും മ​ധു​രം ന​ൽ​കി ഷാ​ന ഷെ​റി​ൻ യാ​ത്ര​യാ​യി. ത​ന്‍റെ 23-ാം പി​റ​ന്നാ​ൾ മ​ധു​രം പ​ക​ർ​ന്നാ​ണ് ഷാ​ന ഇ​ന്ന​ലെ സ്വ​യം ക​ണ്ണീ​ര​ണി​ഞ്ഞും ക​ണ്ടു നി​ന്ന​വ​രെ ക​ണ്ണീ​ര​ണി​യി​ച്ചും യാ​ത്ര​യാ​യ​ത്. കാ​ൻ​സ​ർ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നു ഒ​ന്ന​ര വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഏ​ക​രൂ​ൽ പി.​ടി എ​ച്ച് ഹോ​സ് പീ​സി​ൽ സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്നു. വേ​ദ​ന​ക​ൾ​ക്കി​ട​യി​ലാ​ണ് പി.​ടി.​എ​ച്ച് പാ​ലി​യേ​റ്റീ​വ് വ​ള​ന്‍റി​യ​ർ​മാ​ർ ആ​ശ്വാ​സം പ​ക​രാ​ൻ ഷാ​ന​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കി​യ​ത്. കേ​ക്ക് മു​റി​ച്ചും ക്യാ​പ് ധ​രി​ച്ചും അ​വ​ർ ഷാ​ന​യു​ടെ വേ​ദ​ന മ​റ​ക്കാ​ൻ സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി. പി​റ​ന്നാ​ൾ വേ​ദ​ന​ക്ക് തെ​ല്ലൊ​രാ​ശ്വാ​സ​വും ന​ൽ​കി. പി.​ടി.​എ​ച്ച് വ​ള​ന്‍റി​യ​ർ​മാ​ർ ഷാ​ന​യെ കു​ടും​ബാം​ഗ​ത്തെ പോ​ലെ ചേ​ർ​ത്ത് പി​ടി​ച്ച് പ​രി​ച​രി​ക്കു​ക​യാ​യി​രു​ന്നു. ഷാ​ന​യു​ടെ ഹൃ​ദ​യ സ്പ​ർ​ശി​യാ​യ വാ​ക്കു​ക​ൾ പ​രി​ചാ​ര​ക​ർ​ക്ക് ക​ണ്ണീ​രോ​ർ​മാ​യി.

പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ പി​റ്റേ​ന്ന് തി​ങ്ക​ളാ​ഴ്ച ഷാ​ന എ​ന്നെ​ന്നേ​ക്കു​മാ​യി എ​ല്ലാ​വ​രെ​യും സ​ങ്ക​ട​ക്ക​ട​ലി​ലാ​ക്കി വി​ട പ​റ​ഞ്ഞു. മ​യ്യി​ത്ത് പു​ത്തൂ​ർ ക​ണി​യാ​ർ​ക​ണ്ടം ജു​മാ മ​സ്ജി​ദ് ഖ​ബ​റി​സ്ഥാ​നി​ൽ വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സം​സ്‌​ക​രി​ച്ചു. പു​ത്തൂ​ർ കോ​ളി​ക്ക​ട​വ് പൂ​വ​ൻ​പാ​റ​യി​ൽ മു​നീ​ർ സ​ലീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഷാ​ന ഷെ​റി​ൻ. റി​ൻ​ഷ,റാ​ഷി​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Tags:    
News Summary - ജ​ന്മ​ദി​നാ​ഘോ​ഷ മ​ധു​രം​ ന​ൽ​കി ഷാ​ന ഷെ​റി​ൻ യാ​ത്ര​യ​യാ​യി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.