പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് 14 വയസ്സുകാരി മരിച്ചു. ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും എരുത്തേമ്പതി വണ്ണാമട സ്വദേശിയുമായ അശ്വിനിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി ബാധിച്ചത്. തുടർന്ന് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കും മാറ്റി. തൃശൂരിലെ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഈ വർഷം ഓഗസ്റ്റ് 11 വരെ സംസ്ഥാനത്ത് 33 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കൂടാതെ 24 പേരുടെ മരണത്തിൽ ഡെങ്കി സംശയവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 8,558 പേർക്ക് രോഗം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. 24,528 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.