തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് തനിക്ക് ഔദ്യോഗികമായി എ.എഫ്.എയുടെ കത്ത് ലഭിച്ചിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. മെസ്സി വിവാദത്തിൽ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും, മുൻ മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞതുപോലെ നടപടികളിൽ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ അന്നത്തെ മന്ത്രി തന്നെ വിശദീകരിക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. നിലവിലുള്ള വിവാദങ്ങൾ ജനശ്രദ്ധ മറ്റ് കാര്യങ്ങളിൽ നിന്ന് തിരിച്ചുവിടാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രാഥമിക കാര്യങ്ങൾ മാത്രമേ തനിക്കറിയൂ എന്നും, ആ വിഷയത്തിൽ യാതൊരുവിധ ക്രമക്കേടുകളും നടന്നിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.