കാ​ലി​ക്ക​റ്റ് സി​റ്റി സ​ർ​വി​സ് സ​ഹ​ക​ര​ണ സം​ഘം പൊ​തു​ന​ൻ​മ ഫ​ണ്ടി​ൽ നി​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ണി​ന് 40 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈമാറുന്നു

ചരിത്രത്തിലാദ്യം! കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് സ​ഹ​ക​ര​ണ​സം​ഘം ബ​സ് വാ​ങ്ങി​ന​ൽ​കും; 40 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി

കോ​ഴി​ക്കോ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ബ​സ് വാ​ങ്ങി ന​ൽ​കാ​നാ​യി കാ​ലി​ക്ക​റ്റ് സി​റ്റി സ​ർ​വി​സ് സ​ഹ​ക​ര​ണ സം​ഘം പൊ​തു​ന​ൻ​മ ഫ​ണ്ടി​ൽ നി​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ണി​ന് 40 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി. എം.​വി.​ആ​ര്‍ കാ​ന്‍സ​ര്‍ സെ​ന്റ​ര്‍ സ​ന്ദ​ര്‍ശ​ന വേ​ള​യി​ല്‍ സ​ഹ​ക​ര​ണ സം​ഘം ചെ​യ​ര്‍പേ​ഴ്‌​സ​ൻ പ്രീ​മ മ​നോ​ജ് ആ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്.

ച​രി​​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ഒ​രു സ​ഹ​ക​ര​ണ സം​ഘം ബ​സ് വാ​ങ്ങി ന​ൽ​കു​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ന്ന് പാ​ല​ക്കാ​ട്ടെ പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് മു​ത​ല​മ​ട വ​ഴി ബ​സ് ഓ​ടി​ക്ക​ണം എ​ന്ന് നി​ർ​ദേ​ശം മാ​ത്ര​മേ സ​ഹ​ക​ര​ണ സം​ഘം ഉ​പാ​ധി​യാ​യി വെ​ച്ചു​ള്ളൂ. നി​ല​വി​ൽ ഈ ​ഭാ​ഗ​ത്തേ​ക്ക് നേ​രി​ട്ട് ബ​സ് സ​ർ​വി​സ് ഇ​ല്ല. സം​ഘം ഡ​യ​റ​ക്ട​റും എം.​വി.​ആ​ര്‍ കാ​ന്‍സ​ര്‍ സെ​ന്റ​ര്‍ ചെ​യ​ര്‍മാ​നു​മാ​യ സി.​എ​ന്‍ വി​ജ​യ​കൃ​ഷ്ണ​ന്‍ പാ​ല​ക്കാ​ട് നെ​ന്മാ​റ​യി​ല്‍ നി​ന്നു 2021ല്‍ ​നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ച​പ്പോ​ള്‍ മു​ത​ല​മ​ട​ക്കാ​രു​ടെ യാ​ത്രാ​ദു​രി​തം ക​ണ്ട​തി​ല്‍ നി​ന്നാ​ണ് ഈ ​ആ​വ​ശ്യം.

കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് സ​ഹാ​യം ന​ല്‍കാ​ന്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ക്കും പൊ​തു​ന​ന്മ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കു​ന്ന തീ​രു​മാ​നം വ​രാ​നി​രി​ക്കെ​യാ​ണ് കാ​ലി​ക്ക​റ്റ് സ​ര്‍വി​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ ന​ട​പ​ടി. പ​ഞ്ചാ​യ​ത്തു​ക​ള്‍ക്കും എം.​എ​ല്‍.​എ​മാ​ര്‍ക്കും അ​വ​രു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ച് ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ഇ​റ​ക്കാ​നും ഉ​ട​ന്‍ അ​നു​മ​തി ന​ല്‍കി​യേ​ക്കും.

2000 പു​തി​യ ബ​സു​ക​ളാ​ണ് നി​ര​ത്തി​ലി​റ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​ട​ങ്ങി​ല്‍ എം.​വി.​ആ​ർ കാ​ന്‍സ​ര്‍ സെ​ന്റ​ര്‍ ചെ​യ​ര്‍മാ​ന്‍ സി.​എ​ന്‍.​വി​ജ​യ​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി ഡോ. ​എ​ന്‍.​കെ. ബ​ഷീ​ര്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സാ​ജു ജെ​യിം​സ്, എ.​ജി.​എം കെ. ​രാ​ഗേ​ഷ്, പി.​എം. സി​ന്ധു തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - ചരിത്രത്തിലാദ്യം! കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് സ​ഹ​ക​ര​ണ​സം​ഘം ബ​സ് വാ​ങ്ങി​ന​ൽ​കും; 40 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.