Posted On
date_range Updated On
date_range വെള്ളം ചോദിച്ച് വീട്ടിൽ കയറി പതിനാലുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വെള്ളം ചോദിച്ച് വീട്ടിൽ കയറി പതിനാലുകാരിയെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ സ്വദേശി റാഫി (43) ആണ് പിടിയിലായത്. വെള്ളവുമായി എത്തിയ കുട്ടിയെ പ്രതി കടന്ന് പിടിക്കുകയും ശുചിമുറിയിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടി വീട്ടിൽ തനിച്ചായ അവസരം നോക്കിയാണ് യുവാവ് കുട്ടിയെ ഉപദ്രവിച്ചത്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.