ഇടുക്കിയിൽ പൊലീസ് ആശുപത്രിയിലെത്തിച്ചയാൾ അക്രമാസക്തനായി; ഒടുവിൽ കെട്ടിയിട്ട് ചികിത്സ

നെടുങ്കണ്ടം: അടിപിടിക്കേസിനെ തുടർന്ന് പൊലീസ് ചികിത്സക്കെത്തിച്ച യുവാവ് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെയും നഴ്സുമാരെയും ആക്രമിക്കാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശി പ്രവീണിനെ കട്ടിലിൽ കെട്ടിയിട്ടാണ് ചികിത്സിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

മദ്യലഹരിയിലായിരുന്ന പ്രവീൺ നെടുങ്കണ്ടം ബി.എഡ് കോളജ് ജങ്ഷനിൽ വാഹനങ്ങൾക്കു നേരെയും കാൽനടക്കാർക്കു നേരെയും കല്ലെറിയുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ പ്രവീണിന്റെ തലയിൽ മുറിവേറ്റു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, പൊലീസിന്റെ കസ്റ്റഡയിൽനിന്ന് ഇയാൾ കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി.

ചികിത്സക്കിടെ ഇയാൾ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ, കൈകാലുകൾ കട്ടിലിൽ ബന്ധിച്ച ശേഷമാണ് ചികിത്സ നൽകിയത്.തലക്ക് ആഴത്തിൽ മുറിവേറ്റ പ്രവീണിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.  

Tags:    
News Summary - man became violent in Idukki hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.