തൃശൂർ: കാസർകോട്ട് നിന്ന് കാണാതായ ഗൃഹനാഥനും വീട്ടമ്മയും ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയില്‍. കല്ലാര്‍ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരാണ് മരിച്ചത്. ഗുരുവായൂർ പടിഞ്ഞാറേ നടയിലുള്ള ലോഡ്ജിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മിനിഞ്ഞാന്ന് രാത്രി 9.30ഓടെയാണ് ഇരുവരും ദമ്പതികളെന്ന് കാണിച്ച് ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ ഉച്ചക്ക് ഒരു മണിയായിട്ടും മുറി ഒഴിയാതായപ്പോള്‍ ജീവനക്കാര്‍ എത്തി പരിശോധിച്ചു. എന്നാൽ മുൻവാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ലോഡ്ജിൽ നൽകിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. ഇ തോടെ മുറിയുടെ പുറകു വശത്തെ ജനൽ വഴി നോക്കിയപ്പോഴാണ് രണ്ടു പേരേയും തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇവര്‍ നല്‍കിയ ഐ.ഡി കാര്‍ഡുകള്‍ വഴിയാണ് കാസർകോട് സ്വദേശികളെന്ന് തിരിച്ചറിഞ്ഞത്.
ഓട്ടോറിക്ഷ ഡ്രൈവറാണ് മുഹമ്മദ് ഷെരീഫ്. സിന്ധു വീട്ടമ്മയും. ജനുവരി ഏഴു മുതല്‍ ഇരുവരേയും കാണാതായിരുന്നു. ഇരുവരും വിവാഹിതരും കുടുംബജീവിതം നയിക്കുന്നവരുമായിരുന്നു. സിന്ധുവിന് രണ്ടും ഷെരീഫിന് മൂന്നും മക്കളുണ്ട്. ഷെരീഫും സിന്ധുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.