ച​ന്തി​രൂ​രി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന ശ്രീ​ക​രു​ണാ​ക​ര ഗു​രു ജ​ന്മ​ഗൃ​ഹ​സ​മു​ച്ച​യ​ത്തി​ന്റെ രേ​ഖാ​ചി​ത്രം

ശാന്തിഗിരി ജന്മഗൃഹസമുച്ചയ നിര്‍മാണോദ്ഘാടനം മമ്മൂട്ടി നിർവഹിക്കും

അരൂർ: ശ്രീകരുണാകര ഗുരുവിന്റെ ജന്മനാടായ ചന്തിരൂരിൽ ജന്മഗൃഹസമുച്ചയ നിർമാണോദ്ഘാടനം 28ന് വൈകീട്ട് അഞ്ചിന് നടൻ മമ്മൂട്ടി നിർവഹിക്കും. നവപൂജിതം ആഘോഷത്തോടനുബന്ധിച്ചാണ് ജന്മഗൃഹസമുച്ചയ നിര്‍മാണോദ്ഘാടനം. എ.എം. ആരിഫ് എം.പി അധ്യക്ഷത വഹിക്കും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ആമുഖ പ്രഭാഷണം നടത്തും.

ആലപ്പുഴ-എറണാകുളം ദേശീയപാതയിൽ ചന്തിരൂരിൽനിന്ന് ഒരു കിലോമീറ്റർ കിഴക്ക് മാറിയാണ് ജന്മഗൃഹം. കൈതപ്പുഴ കായലിനോട് ചേർന്നുകിടക്കുന്ന പ്രകൃതിരമണീയമായ ഏഴ് ഏക്കറിലാണ് സമുച്ചയം നിർമിക്കുന്നത്. വ്യത്യസ്ത വാസ്തുശിൽപ ശൈലികളെ സമന്വയിപ്പിച്ചും ടൂറിസം സാധ്യതകൾ കണക്കിലെടുത്തും മൂന്നോ നാലോ ഘട്ടങ്ങളായി നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

വാർത്തസമ്മേളനത്തിൽ സ്വാമി ജനനന്മ ജ്ഞാനതപസ്വി, സ്വാഗതസംഘം ചെയര്‍പേഴ്സൻ രാഖി ആന്റണി, സീനത്ത് ഷിഹാബുദ്ദീന്‍, അഷറഫ് നേറ്റിപറമ്പ്, നൗഷാദ് കുന്നേല്‍, മജീദ് വെളുത്തേടത്ത്, ടി.പി. പ്രകാശന്‍, ഇര്‍ഷാദ് എന്നിവർ പങ്കെടുത്തു.  

News Summary - Mammootty will inaugurate the construction of the Shanthigiri janmagruham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.