എടക്കര: കൃഷിയിടങ്ങളിലെ വന്യമൃഗശല്യം തടയാന്‍ സൗരോര്‍ജ വേലി നിര്‍മാണത്തിന് പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നാവശ്യം ശക്തം. വന്യമൃഗശല്യം കാരണം കർഷകർ പൊറുതിമുട്ടിയ സാഹചര്യത്തിലാണ് വനം വകുപ്പിെൻറയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷിവകുപ്പിെൻറയും സഹകരണത്തോടെ പദ്ധതി ആവിഷ്ക്കരിക്കേണ്ടതിെൻറ ആവശ്യകത ഉയരുന്നത്. വനാതിര്‍ത്തി പങ്കിടുന്ന എടക്കര, വഴിക്കടവ്, മൂത്തേടം, പോത്തുകല്‍, ചുങ്കത്തറ എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ കാലങ്ങളായി വന്യമൃഗശല്യം രൂക്ഷമാണ്. വനാതിര്‍ത്തികളില്‍ സൗരോര്‍ജ, വൈദ്യുത വേലികള്‍, കിടങ്ങുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാലപ്പഴക്കം കാരണം ഇവയെല്ലാം നശിച്ചു. ഇവയുടെ സംരക്ഷണ ചുമതലയുള്ള വനസംരക്ഷണ സമിതികളാകട്ടെ നോക്കുകുത്തികളായി.
വര്‍ഷംതോറും കാട്ടാനകളും കാട്ടുപന്നികളും കൃഷിയിടങ്ങളില്‍ ഇറങ്ങി വിളകള്‍ നശിപ്പിക്കുന്നത് പതിവായിട്ടും വനം, കൃഷി വകുപ്പുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമല്ലാത്തതിനാല് ഒരു വകുപ്പും കര്‍ഷകെൻറ ദുരിതം കാണുന്നുമില്ല. ഈ സാഹചര്യത്തിലാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കൃഷിയിടങ്ങളില്‍ സൗരോര്‍ജ വേലി നിര്‍മിക്കാന്‍ പദ്ധതി തയാറാക്കണമെന്ന ആവശ്യം ശക്തമാകുന്നത്. മലപ്പുറം, വയനാട് ജില്ലകളില്‍ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. 2018-19ല്‍ കൃഷിവകുപ്പിെൻറ ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ മമ്പാട് ഗ്രാമപഞ്ചായത്തില്‍ സൗരോര്‍ജ വേലി പദ്ധതി നടപ്പാക്കിയിരുന്നു. 20 യൂനിറ്റുകള്‍ക്കായി 40,000 രൂപ വീതമാണ് അന്നനുവദിച്ചത്.
മൂന്നര ഏക്കര്‍ സ്ഥലംവരെ ഒരു യൂനിറ്റിന് കീഴില്‍ സൗരോര്‍ജ വേലികെട്ടി സംരക്ഷിക്കാനായിരുന്നു പദ്ധതി. ഇതില്‍ 50 ശതമാനം കര്ഷകന് സബ്സിഡിയായി കൃഷിവകുപ്പ് അനുവദിക്കുകയും ചെയ്തു. നടപ്പാക്കിയ ഈ പദ്ധതി ഇപ്പോഴും ഫലവത്തായി കര്‍ഷകര്‍ ഉപയോഗിക്കുന്നുണ്ട്. പിന്നീട് ഈ പദ്ധതി ജില്ലയില്‍ നടപ്പാക്കിയിട്ടില്ല. വയനാട് ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയും വനം വകുപ്പ് ടൈഗര്‍, എലിഫൻറ് പ്രോജക്ടുകളില്‍ ഉള്‍പ്പെടുത്തിയും സൗരോര്‍ജ വേലി പദ്ധതി നടപ്പാക്കുന്നുണ്ട്. ജില്ലയിലും എലിഫൻറ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് സൗരോര്‍ജ വേലി നിര്‍മാണത്തിന് സഹായം നല്‍കണമെന്നാവശ്യപ്പെട്ട് കൃഷിവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും വനംവകുപ്പ് നടപടി സ്വീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.