ലീൽ മയൂര, പി.എം. സുധീർ കുമാർ

മലപ്പുറം ജില്ല ഫുട്ബോൾ അസോസിയേഷൻ: ജലീൽ മയൂര പ്രസിഡന്റ്, പി.എം. സുധീർ കുമാർ സെക്രട്ടറി

തിരൂർ: പഞ്ചായത്ത് തലത്തിൽ സ്റ്റേഡിയങ്ങൾ എന്ന പദ്ധതി എത്രയും വേഗം യാർഥ്യമാക്കണമെന്ന് മലപ്പുറം ജില്ല ഫുട്ബോൾ അസോസിയേഷൻ (ഡി.എഫ്.എ) ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പുതിയ ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കാൻ താഴെതട്ടിൽ പരിശീലന പരിപാടികൾ ആവിഷ്കരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. തിരൂർ സംഗമം റസിഡൻസിയിൽ നടന്ന ജില്ല ജനറൽ ബോഡി യോഗം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽ ഉദ്ഘാടനം ചെയ്തു. ഡി.എഫ്.എ പ്രസിഡന്റ് പി. അഷറഫ് അധ്യക്ഷത വഹിച്ചു.

കെ.എഫ്.എ ട്രഷറർ ശിവകുമാർ പാലക്കാട് മുഖ്യപ്രഭാഷണം നടത്തി. കെ. അബ്ദുൽ കരീം, എം. മുഹമ്മദ് സലീം, യു. താലകൻ, ഋഷികേഷ് കുമാർ, കെ. കുഞ്ഞാലൻ കുട്ടി എന്നിവർ സംസാരിച്ചു. യോഗത്തിൽ മലപ്പുറം ജില്ല ഫുട്ബോൾ അസോസിയേഷന്റെ അടുത്ത 4 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് -ജലീൽ മയൂര (തിരൂർ), ജനറൽ സെക്രട്ടറി - ഡോ. പി.എം. സുധീർ കുമാർ (മഞ്ചേരി), ട്രഷറർ - കെ. നയിമുദ്ധീൻ (വേങ്ങര). 

Tags:    
News Summary - Malappuram District Football Association: Jalil Mayura President, P.M. Sudhir Kumar Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.