Posted On
date_range Updated On
date_range ഡി.ആര്.ഐ സംഘത്തെ ആക്രമിച്ച സംഘത്തിലെ മുഖ്യപ്രതിയെ കസ്റ്റഡിയിൽ വാങ്ങി
കൊണ്ടോട്ടി: കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് പിടികൂടാനെത്തിയ ഡി.ആര്.ഐ സംഘത്തെ ആക്രമിച്ച സംഘത്തിലെ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
മുക്കം കുമരനെല്ലൂര്‍ പയനിങ്ങല്‍ നിസാറിനെയാണ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്. ബുധനാഴ്ച പൊലീസ് സംഭവസ്ഥലത്ത് തെളിവെടുക്കും.
ഈ മാസം ആറിന് രാവിലെ ഒമ്പതോടെ കരിപ്പൂര്‍ വിമാനത്താവള റോഡില്‍ പരിശോധനക്കെത്തിയ ഡി.ആര്.ഐ സംഘത്തെയാണ് സ്വര്‍ണക്കടത്ത് സംഘം വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കൂടെയുണ്ടായിരുന്ന ഫസലുറഹ്മാന് മുങ്ങുകയായിരുന്നു. ഇയാള്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.