Posted On
date_range Updated On
date_range അഞ്ഞൂറ് കോടിരൂപയുടെ കൊള്ളപ്പലിശ ഇടപാട്: സംഘത്തലവൻ അറസ്റ്റിൽ
കൊച്ചി: നഗരം കേന്ദ്രീകരിച്ച് അഞ്ഞൂറ് കോടിരൂപയുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ സംഘത്തലവനെ കേരളത്തിലെത്തിച്ചു. ചെന്നൈ സ്വദേശി മഹാരാജ് ആണ് കൊച്ചി പോലീസിന്‍റെ പിടിയിലായത്. വിമാനമാര്‍ഗ്ഗം കരിപ്പൂരിലെത്തിയ പൊലീസ് സംഘം കൊച്ചിയിലേക്ക് തിരിച്ചു.
ഇയാളെ കമീഷണര്‍ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഉച്ചയോടെയാണ് വിരുതം പാക്കത്തുനിന്ന് പള്ളുരുത്തി സി.ഐ. കെ.ജി. അനീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇയാളെ രക്ഷിക്കാനെത്തിയ ഗുണ്ടാസംഘത്തെ പൊലീസ് ആകാശത്തേക്ക് വെടിവെച്ച് തുരത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.