കഞ്ചാവ്​ കടത്തിന്​ പുതിയ മാർഗവുമായി ലഹരി മാഫിയ സംഘം

നെടുമ്പാശേരി:-വിശാഖപട്ടണത്തു നിന്നും തുണിക്കെട്ടുകളുടെ മറവിൽ സംസ്ഥാനത്തേക്ക് വ്യാപകമായി കഞ്ചാവ് എത്തുന്നതായി കസ്റ്റംസ് ഇൻറലിജൻസ് റിപ്പോർട്ട്. ഇതേ തുടർന്ന് പാർസൽ - കൊറിയർ സ്ഥാപനങ്ങളിൽ നിരീക്ഷണവും ശക്തമാക്കി. കൊച്ചിയിൽ വൻതോതിൽ കഞ്ചാവ് ശേഖരമുണ്ട്.

എന്നാൽ വ്യാജരേഖകളിലാണ് പലരും കഞ്ചാവ് ഒളിപ്പിക്കുന്നതിനായി വീടുകളും മറ്റും വാടകയ്ക്കെടുക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ 40 കിലോ കഞ്ചാവുമായി ട്രെയിനിൽ പിടിയിലായ സുധീർ കൃഷ്ണൻ എന്നയാൾ ഇത്തരത്തിൽ വ്യാജരേഖയുണ്ടാക്കി പലയിടങ്ങളിലും മാറി മാറി തങ്ങിയിട്ടുള്ളതായി കണ്ടെത്തി.

കഞ്ചാവ് കടത്തുന്നതിനായി വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതു പോലും വ്യാജരേഖകളുപയോഗിച്ചാണ്. ഇയാൾ കൊച്ചിയിൽ എത്തിയാൽ രണ്ട് സ്ത്രീകളുടെ വീടുകളിൽ പതിവായി തങ്ങാറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ എക്സൈസ് നടത്തിയ അന്വേഷണത്തിൽ ഈ സ്ത്രീകൾക്ക് ഇയാളുടെ കഞ്ചാവ് ഇടപാടുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. സ്ത്രീകളിലൊരാൾ അധ്യാപിക കൂടിയാണ്.

ഫെയ്സ്ബുക്ക് വഴി ഇയാൾ പലസ്ത്രീകളുമായും ബന്ധം സ്ഥാപിച്ചിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രയിൽ നിന്നും അമ്പത് കിലോ വരെ കഞ്ചാവ് ഒന്നിച്ചു വാങ്ങിയിൽ കിലോയ്ക്ക് മുവായിരം രൂപവരെ നൽകിയാൽ മതി. ഇത് കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുമ്പോൾ 20000 രൂപയ്ക്ക് മുകളിൽ ലഭിക്കും. അതുകൊണ്ടാണ് കൂടിയ തോതിൽ കഞ്ചാവുമായി പലരും എത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട് കഞ്ചാവ് ഉപയോഗിക്കുന്ന വരെയും ചെറുകിട കച്ചവടക്കാരെയും നിരീക്ഷിച്ചാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിക്കുന്നവരെ പ്രധാനമായും എക്സൈസ് പിടികൂടുന്നത്. ഇത് മനസിലാക്കിയാണ് ഇപ്പോൾ കഞ്ചാവ് നേരിട്ടെത്തിക്കാതെ പാർസലും കൊറിയറും വഴി കൈമാറുന്നത്

Tags:    
News Summary - mafia gang finds new way to smuggle cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.