കോഴിക്കോട്: വിദ്യാർഥികളിൽ വായനശീലം വളർത്തുന്നതിനും പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും മാധ്യമം വെളിച്ചം സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ‘ന്യൂസ് ക്വസ്റ്റി’ന്റെ ആഗസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു.
സംസ്ഥാനതലത്തിൽ നടന്ന മത്സരത്തിൽ ഫാലിഹ് മുഹമ്മദ് വി.കെ (എം.സി.എഫ് പബ്ലിക് സ്കൂൾ കൽപറ്റ, വയനാട്), അൽഫിയ എസ്.എൻ (ഗവ. യു.പി.എസ് കിഴുവിലം, തിരുവനന്തപുരം), ആയിഷ ഹനാൻ (എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ മമ്പാട്, മലപ്പുറം) എന്നിവർ വിജയികളായി. ഓരോ മാസത്തെയും പ്രധാന വാർത്തകളെ അടിസ്ഥാനമാക്കിയാണ് ന്യൂസ് ക്വസ്റ്റ് മത്സരം.
85 ശതമാനത്തിന് മുകളിൽ സ്കോർ നേടിയവർക്ക് ഇ -സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. സെപ്റ്റംബർ ന്യൂസ് ക്വസ്റ്റ് മത്സരത്തിൽ madhyamam.com/newsquest എന്ന ലിങ്കിലൂടെ വിദ്യാർഥികൾക്ക് പങ്കെടുക്കാം.
എല്ലാ മാസവും അഞ്ച് മുതൽ 20 വരെയുള്ള തീയതികൾക്കിടയിൽ വിദ്യാർഥികൾക്ക് ഈ മത്സരത്തിൽ പങ്കാളികളാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.