‘അക്ഷരവീട് കേരളത്തിന് അഭിമാനം’

കൊച്ചി: ‘മാധ്യമ’വുമായി ചേര്‍ന്ന് മലയാളത്തി​​​െൻറ 51 അക്ഷരങ്ങള്‍ ചേര്‍ത്തുനിര്‍ത്തി നടപ്പാക്കുന്ന അക്ഷരവീട് സമര്‍പ്പണത്തിലൂടെ കേരളത്തി​​​െൻറ സാമൂഹിക ഊഷ്മളതയെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അമ്മ ജനറല്‍ ബോഡിയ ിലെ റിപ്പോര്‍ട്ട്. ജനറൽ സെക്രട്ടറി ഇടവേള ബാബു അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് അക്ഷരവീടിനെക്കുറിച്ച് വിശദമാക്കിയത്.

അമ്മയെക്കൂടാതെ യൂനിമണി ഗ്രൂപ്പും ഇതി​​​െൻറ ഭാഗമാണ്. ‘ജീവിതവഴികളില്‍ മുന്നേറാന്‍ കഴിയാതെപോയ പ്രതിഭകളായ കലാകാരന്മാര്‍, കായികതാരങ്ങള്‍, സാമൂഹികരംഗത്തും പരിസ്ഥിതിക്കൊപ്പവും ജീവിതം സമര്‍പ്പിച്ചവര്‍ തുടങ്ങിയവര്‍ക്കുള്ള ആദരവും അംഗീകാരവുമാണ് ഈ സംരംഭം. ഓരോ ഗ്രാമങ്ങളിലും പദ്ധതിയുടെ വിളംബരവും താക്കോല്‍ദാനവും ജനപങ്കാളിത്തംകൊണ്ടും പൊലിമ കൊണ്ടും ഉത്സവങ്ങളായി മാറുകയാണ് പതിവ് -റിപ്പോര്‍ട്ടില്‍ പറയുന്നു.

അത്‌ലറ്റിക്‌സിലെ അഭിമാന താരമായ തൃശൂര്‍ തളിക്കുളത്തെ രഖില്‍ ഘോഷിന് നല്‍കിയ അക്ഷരവീട്​ മുതല്‍ ഇതുവരെ നല്‍കിയതും നിർമിക്കുന്നതുമായ വീടുകളെക്കുറിച്ചും യോഗത്തില്‍ വിശദീകരിച്ചു. ഭാവിയില്‍ നൽകുന്ന വീടുകളെക്കുറിച്ചും ചര്‍ച്ചയായി. സാംസ്‌കാരിക കേരളത്തിന് എന്നും അഭിമാനിക്കാന്‍ വകനല്‍കുന്ന ഈ സ്വപ്‌നയാത്രയില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന്​ റിപ്പോർട്ടിലുണ്ട്​.

Tags:    
News Summary - Madhyamam Aksharaveedu at Amma meeting-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.