വർക്കല: ജാലവിദ്യയെന്ന അദ്ഭുത കലയിലൂടെ സമൂഹത്തിനും സഹജീവികൾക്കും ആനന്ദവും വിവേകവും പകരുന്ന മജീഷ്യൻ നാഥിനുവേണ്ടി അക്ഷരവീടൊരുങ്ങും. ‘മാധ്യമം’, താരസംഘടനയായ അമ്മ, യു.എ.ഇ എക്സ്ചേഞ്ച് എന്നിവയുടെ സഹകരണത്തോടെയാണ് ‘അക്ഷരവീട്’ ഒരുങ്ങുന്നത്.
കായികതാരം രഖിൽ ഘോഷ്, നടി ജമീല മാലിക്, കല, സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്ന അജികുമാർ പനമരം, മകൾ അഭിനു, ഹൈജംപ് താരമായ ജിഷണ, വിദ്യാർഥിയും കായികതാരവുമായ ടി.െജ. ജംഷീല തുടങ്ങിയവർക്കാണ് ഇതുവരെ അക്ഷരവീട് ലഭിച്ചത്. മലയാളത്തിലെ 51 അക്ഷരങ്ങളെയാണ് ഓരോ വീടും പ്രതിനിധാനംചെയ്യുന്നത്. നാഥിനുവേണ്ടി ഒരുങ്ങുന്നത് ‘ഋ’ അക്ഷരവീടാണ്. അയിരൂർ ചാരുംകുഴിയിൽ നിർമിക്കുന്ന ഏഴാമത് അക്ഷരവീടിനാണ് ശിലയിട്ടത്. ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. സുമംഗല ശിലസ്ഥാപനം നിർവഹിച്ചു. സമൂഹത്തിനും കലക്കുമായി ജീവിതം സമർപ്പിച്ച വ്യക്തികളെ ആദരിക്കാനും അവർക്ക് വീടുണ്ടാക്കി നൽകാനുമുള്ള അക്ഷരവീട് പദ്ധതി ഉത്തമ മാതൃകയാണെന്ന് അവർ പറഞ്ഞു.
‘മാധ്യമം’ ജനറൽ മാനേജർ കളത്തിൽ ഫാറൂഖ്, തിരുവനന്തപുരം റീജനൽ മാനേജർ വി.എസ്. സലിം, മാർക്കറ്റിങ് മാനേജർ ജുനൈസ്, ഡെപ്യൂട്ടി എഡിറ്റർ വയലാർ ഗോപകുമാർ, ബിസിനസ് ഡെവലപ്മെൻറ് ഓഫിസർ സാജുദ്ദീൻ, യു.എ.ഇ എക്സ്ചേഞ്ച് വർക്കല ബ്രാഞ്ച് മാനേജർ കണ്ണൻ, കൈരളി ജ്വല്ലേഴ്സ് മാനേജിങ് പാർട്ണർ റിയാസ്, അക്ഷരവീടിെൻറ നിർമാണ ചുമതലയുള്ള ഹാബിറ്റാറ്റിെൻറ പ്രോജക്ട് എൻജിനീയർ സുരേഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വനിത, നാടകകൃത്ത് ഇടവ ഷുക്കൂർ, ‘സെൻസ്’ ജന. സെക്രട്ടറി സി.വി. വിജയൻ, പൗരപ്രമുഖരായ സവാദ് ഹാജി, അബ്ദുൽ ഹക്കിം, ഷാക്കിർ, സ്വാഗതസംഘം കൺവീനർ അനസ് കായൽപ്പുറം, മജീഷ്യൻ നാഥ് തുടങ്ങിയവർ പെങ്കടുത്തു.
നാലു മാസത്തിനകം അക്ഷരവീട് മജീഷ്യൻ നാഥിന് സമർപ്പിക്കുമെന്ന് ‘മാധ്യമം’ ജനറൽ മാേനജർ കളത്തിൽ ഫാറൂഖ് അറിയിച്ചു. നാല് പതിറ്റാണ്ടായി കേരളത്തിലുടനീളം മാജിക് അവതരിപ്പിക്കുകയാണ് മജീഷ്യൻ നാഥ്. അയിരൂരിൽ അദ്ദേഹത്തിനായി അക്ഷരവീട് ഒരുങ്ങുമ്പോൾ ഗ്രാമം മുഴുവനും പൂർണ പിന്തുണയുമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.