തിരുവനന്തപുരം: വി ഡി സതീശന്റെ വിസ്മയം ജോസ് കെ. മാണിയുടെ പ്രസ്‌താവനയോടെ ചീറ്റിപ്പോയെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. സി.പി.എമ്മിന്റെ ഗൃഹ സന്ദർശന പരിപാടിയിൽ മണ്ണന്തലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സമാധാനത്തിന്റെ നാടാണ്. ത്രിതല തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം എന്തുകൊണ്ടെന്ന് മനസിലാക്കുകയാണ് ലക്ഷ്യം. ശബരിമല വിഷയത്തിൽ ചില ആശയക്കുഴപ്പം പ്രചരിപ്പിക്കാനായി പാരഡിഗാനം ഉപയോഗിച്ചു.
കനഗോലുമാരുടെ ഉപദേശ പ്രകാരം രാഷ്‌ട്രീയം യു.ഡി.എഫുകാർ പാരഡിയാക്കി മാറ്റി. അത്തരം ആശയക്കുഴപ്പങ്ങളും വിമർശനങ്ങളും മനസിലാക്കുന്നു. കെൽപ്പോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ യു.ഡി.എഫിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിന്റെ പങ്ക് വ്യക്തമായാൽ കൃത്യമായ നടപടി സി.പി.എം എടുക്കുമെന്ന് എം.എ ബേബി പറഞ്ഞു. കേസിൽ കുറ്റപത്രം നൽകുമ്പോൾ നടപടിയുണ്ടാകും. അതിൽ ഒരു ആശയക്കുഴപ്പവും പാർട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.