ഗൂഢാലോചനക്ക് പിന്നില്‍ സി.പി.എം ജില്ലാ സെക്രട്ടറി -എം. വിന്‍സെന്‍റ് 

തിരുവനന്തപുരം: തനിക്കെതിരെയുള്ള ഗൂഢാലോചനക്ക് പിന്നില്‍ സി.പി.എം ജില്ലാ സെക്രട്ടറിയാണെന്ന് എം. വിന്‍സെന്‍റ് എം.എല്‍.എ. വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോൾ മാധ്യമങ്ങളോടാണ് വിന്‍സെന്‍റ് നിലപാട് ആവർത്തിച്ചത്. തനിക്കെതിരായ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്ത പൊലീസ് സ്‌റ്റേഷനില്‍ സി.പി.എം ജില്ലാ സെക്രട്ടറി എന്തിന് പോയെന്ന് അന്വേഷിക്കണം. 

പരാതിക്കാരി ചികിത്സയില്‍ കഴിഞ്ഞ സ്വകാര്യ ആശുപത്രിയില്‍ ജില്ലാ സെക്രട്ടറി അര്‍ധരാത്രിയില്‍ പോയതിനെപ്പറ്റിയും അന്വേഷണം വേണം. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങളും പരിശോധനക്ക് വിധേയമാക്കണമെന്നും വിന്‍സെന്‍റ് ആവശ്യപ്പെട്ടു.

നോട്ടീസ് പോലും നല്‍കാതെയാണ് ചോദ്യം ചെയ്യലിന് ശേഷം തന്നെ അറസ്റ്റ് ചെയ്തത്. എന്നാല്‍, പൊലീസിനോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും വിന്‍സെന്‍റ് മാധ്യമങ്ങളോട് പറഞ്ഞു.


 

Tags:    
News Summary - m vincent mla argued that cpm district secretary conspiracied in the sex scam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.