കണ്ണൂര്‍: എസ്.ഐയോട് കയർത്ത് എം. വിജിൻ എം.എൽ.എ. സിവിൽ സ്റ്റേഷനിൽ നഴ്സ്മാരുടെ സംഘടനയുടെ സമരത്തിനിടെയായിരുന്നു സംഭവം. സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസ് എടുക്കുമെന്ന് ടൗൺ എസ്.ഐ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം. പിണറായി വിജയെൻറ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും എം.എൽ.എ എസ്.ഐയോട് പറഞ്ഞു.
പൊലീസിന്‍റെ ഡ്യൂട്ടിയില്‍ വീഴ്ചയുണ്ടായെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. കേസെടുക്കാന്‍ വേണ്ടി തന്നോട് പൊലീസ് പേര് ചോദിച്ചെന്ന് ആരോപിച്ച എം. വിജിൻ എം.എൽ.എ, ഇയാളെപ്പോലുള്ളവരെ പൊലീസിൽ എടുത്തത് ആരാണെന്നും ചോദിച്ചു. നഴ്സുമാർ കലക്ടറേറ്റിൽ കടന്ന് കയറിയത് ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. ഇതിനിടെ ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ പേര് ചോദിച്ചതും എം.എൽ.എയെ പ്രകോപിതനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.