കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽനിന്ന് അപകീർത്തിപ്പെടുത ്തൽ കുറ്റം ഹൈകോടതി ഒഴിവാക്കി. അപകീർത്തി കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് അധി കാരമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിെൻറ ഉത്തരവ്.
അതേസമയം, മറ്റ് വകുപ്പുകൾ പ്രകാരമുള്ള കേസുകളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടു. സ്വകാര്യ അന്യായമായി മജിസ്ട്രേറ്റ് കോടതിയിൽ അപകീർത്തി സംബന്ധിച്ച പരാതി നൽകാമെന്ന് കോടതി വ്യക്തമാക്കി.
തന്നെ കാണാൻ വന്ന പ്രാദേശിക മാധ്യമപ്രവർത്തകരുടെ സി.സി ടി.വി ദൃശ്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് സിസ്റ്റർ ലൂസി നൽകിയ പരാതിയിൽ മാനന്തവാടി രൂപത പി.ആര്.ഒ സംഘാംഗം ഫാ. നോബിള്‍ പാറക്കലും മദർ സുപ്പീരിയറുമടക്കം ആറ് പേർക്കെതിരെയാണ് വെള്ളമുണ്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഈ പരാതിയും കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാ. നോബിൾ അടക്കം പ്രതികൾ നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്. മാനഹാനിയുണ്ടാക്കുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. അപകീർത്തിപ്പെടുത്തൽ ഒഴിവാക്കിയ കോടതി മറ്റ് രണ്ട് വകുപ്പുകൾ പ്രകാരവും അന്വേഷണം തുടരാൻ അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.