അ​മി​ത് മാ​ള​വ്യയുടെ ബി.ജെ.പി പദവി തെ​റി​ച്ചത് പാ​റ്റ ‘വി​പ്ല​വ’​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: പു​തി​യ അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​നാ​യി നി​തി​ൻ ന​ബി​ൻ ചു​മ​ത​ല​യേ​റ്റ ശേ​ഷം ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ൽ ഇ​ള​ക്കി​പ്ര​തി​ഷ്ഠ. ജ​ന്ത​ർ മ​ന്ത​റി​ലെ പാ​റ്റ വി​പ്ല​വ​ത്തെ തു​ട​ർ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ബി.​ജെ.​പി​​ക്കു​ണ്ടാ​യ തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ ബി.​​ജെ.​പി സ​മൂ​ഹ മാ​ധ്യ​മ ചു​മ​ത​ല​യി​ൽ​നി​ന്ന് അ​മി​ത് മാ​ള​വ്യ പു​റ​ത്താ​യി.

അ​തേ​സ​മ​യം, അ​മേ​ത്തി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യോ​ട് തോ​റ്റ് പാ​ർ​ല​മെ​ന്റ​റി രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​യ സ്മൃ​തി ഇ​റാ​നി​യെ യു.​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​കൂ​ടി ക​ണ്ട് ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​യാ​ക്കി പാ​ർ​ട്ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു.

നേ​ര​ത്തെ ബി.​​ജെ.​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി കൈ​യാ​ളി​യി​രു​ന്ന മു​തി​ർ​ന്ന ആ​ർ.​എ​സ്.​എ​സ് നേ​താ​വ് രാം ​മാ​ധ​വ് ഉ​പാ​ധ്യ​ക്ഷ​നാ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ അ​തേ പ​ദ​വി​യി​ൽ മു​ൻ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​രെ രാ​ജെ സി​ന്ധ്യ​യെ നി​ല​നി​ർ​ത്തി. 2010 മു​ത​ൽ 2014 വ​രെ ബി.​ജെ.​പി ട്ര​ഷ​റ​ർ ആ​യി​രു​ന്ന കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നു​ശേ​ഷം പാ​ർ​ട്ടി​യു​ടെ അ​തേ പ​ദ​വി​യി​ൽ തി​രി​ച്ചെ​ത്തി. ന​രേ​ഷ് അ​ഗ​ർ​വാ​ളി​നെ നീ​ക്കി​യ​​പ്പോ​ഴാ​ണ് പി​യൂ​ഷി​ന്റെ വ​ര​വ്.

അ​നി​ൽ ആ​ന്റ​ണി​ക്കൊ​പ്പം സു​രേ​ന്ദ്ര​ൻ

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ക മു​സ്‍ലിം മു​ഖ​മാ​യി ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന എ.​പി. അ​ബ്ദു​ല്ല​ക്കു​ട്ടി​യു​ടെ സ്ഥാ​ന​വും തെ​റി​ച്ചു. എ​ന്നാ​ൽ, യു.​പി നി​യ​മ​സ​ഭാ തെ​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങു​ന്ന​തു​മൂ​ലം അ​വി​ടെ നി​ന്നു​ള്ള മു​സ്‍ലിം മു​ഖ​മാ​യി ഉ​പാ​ധ്യ​ക്ഷ പ​ദ​വി​യി​ലു​ണ്ടാ​യി​രു​ന്ന അ​ലീ​ഗ​ഢ് മു​സ്‍ലിം സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ​സ​ർ താ​രി​ഖ് മ​ൻ​സൂ​റി​ന് സ്ഥാ​ന​ച​ല​നം സം​ഭ​വി​ച്ചി​ല്ല. ഉ​പാ​ധ്യ​ക്ഷ​ന്മാ​രു​ടെ എ​ണ്ണം 11ൽ ​നി​ന്ന് 13 ആ​ക്കി. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ക്രി​സ്ത്യ​ൻ മു​ഖ​മാ​യി എ.​കെ. ആ​ന്റ​ണി​യ​ു​ടെ മ​ക​ൻ അ​നി​ൽ ആ​ന്റ​ണി ദേ​ശീ​യ സെ​ക്ര​ട്ട​റി സ്ഥാ​നം നി​ല​നി​ർ​ത്തി. മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​നെ​യും അ​നി​ൽ ആ​ന്റ​ണി​ക്കൊ​പ്പം ഇ​ക്കു​റി ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​ക്കി. മ​റ്റൊ​രു മ​ല​യാ​ളി അ​ര​വി​ന്ദ് മേ​നോ​നും ദേ​ശീ​യ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് പു​റ​ത്താ​യി. ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ഘ​വ് ഛദ്ദ​ക്കൊ​പ്പം ബി.​ജെ.​പി​യി​ലേ​ക്ക് വ​ന്ന സ​ന്ദീ​പ് പ​ഥ​കി​നും ഇ​തേ പ​ദ​വി ന​ൽ​കി. ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രു​ടെ എ​ണ്ണം 11ൽ ​നി​ന്ന് 16 ആ​ക്കി​യി​ട്ടു​ണ്ട്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രി​ലും നേ​താ​ക്ക​ൾ പു​റ​ത്ത്

നേ​ര​ത്തെ ആ​റാ​യി​രു​ന്ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ എ​ണ്ണം എ​ട്ടാ​ക്കി​യാ​ണ് സ്മൃ​തി ഇ​റാ​നി​ക്ക് പു​റ​മെ മു​ൻ ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ് കു​മാ​ർ ദേ​വ്, സു​നി​ൽ ബ​ൻ​സാ​ൽ എ​ന്നി​വ​രെ കൂ​ടി പ്ര​തി​ഷ്ഠി​ച്ച​ത്. അ​തേ​സ​മ​യം, കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യ ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ന് പു​റ​മെ അ​രു​ൺ സി​ങ്ങും രാ​ധാ മോ​ഹ​ൻ ദാ​സ് അ​ഗ​ർ​വാ​ളും പു​റ​ത്താ​യി.

പ്ര​മു​ഖ​രി​ൽ വി​നോ​ദ് താ​വ്ഡെ​യും സു​നി​ൽ ബ​ൻ​സ​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു. ബി.​ജെ.​പി​യി​ൽ ആ​ർ.​എ​സ്.​എ​സ് നി​യോ​ഗി​ച്ച സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ബി.​എ​ൽ. സ​ന്തോ​ഷി​നെ നി​ല​നി​ർ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹ സം​ഘ​ട​ന സെ​ക്ര​ട്ട​റി വി. ​സ​തീ​ശി​നെ മാ​റ്റി. പോ​ഷ​ക സം​ഘ​ട​ന​ക​ളാ​യ വി​വി​ധ മോ​ർ​ച്ച​ക​ളി​ലും പു​തു​മു​ഖ​ങ്ങ​ളെ കൊ​ണ്ടു​വ​ന്നു.

Tags:    
News Summary - amit Malviya loses BJP post after cjp PROTEST

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.