മുംബൈ: മഹാരാഷ്ട്രയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക (എസ്.ഐ.ആർ) പുതുക്കൽ ആദ്യഘട്ട നടപടിയിൽ 2.07 കോടിയിലേറെ വോട്ടർമാർ പുറത്ത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കു പ്രകാരം 9.78 കോടിയിൽ 2.07 കോടിയിലേറെ (21.25 ശതമാനം) എസ്.ഐ.ആർ ഫോമുകൾ തിരിച്ചെത്തിയില്ല. സംഭവത്തിൽ ആശങ്കയും സംശയവും പ്രകടിപ്പിച്ച് ശരദ് പവാർ പക്ഷ എൻ.സി.പി നേതാവ് രോഹിത് പവാർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കണ്ടു.
പുണെ, നാസിക്, താനെ തുടങ്ങിയ ജില്ലകളിൽ ബി.എൽ.ഒമാർ ബി.ജെ.പി പ്രവർത്തകരുടെ നിർദേശ പ്രകാരമാണ് സർവേ നടത്തിയതെന്നും വോട്ടർമാരെ ആശയാനുകൂലികൾ, സംശയിക്കപ്പെടുന്നവർ, എതിരാളികൾ എന്നിങ്ങനെ വേർതിരിച്ച് ബി.ജെ.പി സോഫ്റ്റ്വെയർ രൂപപ്പെടുത്തിയതായും രോഹിത് ആരോപിച്ചു.
2.07കോടിയിൽ 34 ലക്ഷം പേർ മരണപ്പെട്ടതായും 76 ലക്ഷം പേരെ കണ്ടെത്താനായില്ലെന്നും 77 ലക്ഷം പേർ വീടുമാറി പോയെന്നുമാണ് പറയുന്നതെന്ന് രോഹിത് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.