നിലമ്പൂർ (മലപ്പുറം): നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി, സ്കൂളിലേക്ക് പോകുകയായിരുന്ന രണ്ട് വിദ്യാർഥികൾ മരിച്ചു. മൂന്ന് വിദ്യാർഥികൾ ഉൾെപ്പടെ അഞ്ചുപേർക്ക് പരിക്കേറ്റു. വഴിക്കടവ് ആലപ്പൊയിൽ ആര്യൻതൊടിക അബ്ബാസിെൻറ മകൾ ഫിദ മോൾ (14), വഴിക്കടവ് രണ്ടാംപാടം മുണ്ടമ്പ്ര ഫൈസൽ ബാബുവിെൻറ മകൻ മുഹമ്മദ് ഷാമിൽ (എട്ട്) എന്നിവരാണ് മരിച്ചത്. ഇരുവരും മണിമൂളി സി.കെ.എച്ച്.എസ്.എസ് വിദ്യാർഥികളാണ്.
മഞ്ചേരി-വഴിക്കടവ് റൂട്ടിലെ മണിമൂളി നെല്ലിക്കുത്തിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ഡ്രൈവർക്ക് പക്ഷാഘാതമുണ്ടായതാണ് അപകടകാരണം. ഇതേ സ്കൂളിലെ വിദ്യാർഥികളായ പൂവ്വത്തിപൊയിൽ പൊറ്റങ്ങാടൻ അലി അക്ബറിെൻറ മകൾ ദിൽഷ (14), പൂവ്വത്തിപൊയിൽ കൊളക്കാട്ടിൽ അബ്ദുൽ ഗഫൂറിെൻറ മകൾ ഫസ്ന (14), മണിമൂളി പറയിൽ ഷാനവാസിെൻറ മകൾ ഫർഹ ബീവി (എട്ട്), മരിച്ച ഷാമിലിെൻറ പിതാവും ഒാേട്ടാ ഡ്രൈവറുമായ ഫൈസൽ (37), ലോറി ഡ്രൈവർ പെരിന്തൽമണ്ണ പാതാക്കരയിലെ കല്ലിങ്ങൽ മുസ്തഫ (65) എന്നിവർക്കാണ് പരിക്ക്.
മൈസൂരുവിൽനിന്ന് കൊപ്രയുമായി മേലാറ്റൂർ ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടം വരുത്തിയത്. റോഡരികിൽ നിർത്തിയ ഗുഡ്സ് ഓട്ടോയിലും തുടർന്ന് സ്കൂൾ കുട്ടികളെ കയറ്റിയ ഒാേട്ടായിലും സമീപത്തെ വൈദ്യുതി പോസ്റ്റിലുമിടിച്ച ലോറി നടന്നു പോവുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സമീപെത്ത ബൈക്കിലിടിച്ചാണ് ലോറി നിന്നത്. േപാസ്റ്റ് മുറിഞ്ഞുവീണ് നിർത്തിയിട്ട ടൂറിസ്റ്റ് ബസിെൻറ ചില്ല് തകർന്നു.
പിതാവ് ഒാടിച്ച ഒാേട്ടായിലാണ് മരിച്ച മുഹമ്മദ് ഷാമിൽ ഉണ്ടായിരുന്നത്. പിതാവിെൻറ മടിയിൽനിന്ന് തെറിച്ചുവീണ കുട്ടിയുടെ ദേഹത്ത് ലോറി കയറിയിറങ്ങി. ഫിദമോളും ലോറിക്കടിയിൽപെട്ടു. ഒാേട്ടായിലുണ്ടായിരുന്ന 10 വിദ്യാർഥികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.