തൃശൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു മരണം

തൃശൂർ: കൊരട്ടി ദേശീയപാത‍യിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഒരു മരണം. ലോറി ജീവനക്കാരന്‍ തളിപ്പറമ്പ് സ്വദേശി ഉബൈദാണ് മരിച്ചത്. രാവിലെ ആറു മണിയോടെ ടയർ മാറാനായി റോഡരികിൽ നിർത്തിയിട്ട ലോറിയിൽ അതിവേഗതയിൽ വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന ലോറിയുടെ അടിയിൽ ഉണ്ടായിരുന്ന ആളാണ് മരിച്ചത്. 

അറവുശാലയിലെ എല്ലിൻ കഷണങ്ങളുമായി കാലടിയിലേക്ക് പോയ ലോറിയാണ് ടയർ പഞ്ചറായതിനെ തുടര്‍ന്ന് നിർത്തിയിട്ടത്. ഇടിയുടെ ആഘാതത്തിൽ തീപിടിച്ച സഹാള കയറ്റി വന്ന ലോറി പൂർണമായി കത്തി നശിച്ചു. അഗ്നിശമനസേനയുടെ സഹായത്തോടെ ഏറെ പരിശ്രമത്തിന് ശേഷമാണ് മൃതദേഹം പുറത്ത് എടുത്തത്. 

സംഭവത്തെ തുടർന്ന് ഒന്നര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. 

Tags:    
News Summary - Lorry Hit Lorry in Trissur Koratty; One Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.