നിയന്ത്രണംവിട്ട ലോറി കടയിലേക്ക് ഇടിച്ചുകയറി അപകടം

കുമളി: ലോറി കടയിലേക്ക് ഇടിച്ചുകയറി അപകടം. തമിഴ്‌നാട് എക്‌സൈസ് ചെക്ക്പോസ്റ്റിന് സമീപം ഇലക്ട്രിക്കൽ സാധനങ്ങൾ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് കടകളിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രി 1.40 ഓടെയാണ് അപകടം നടന്നത്. ആളപായമില്ല. കടകളിൽ നിന്നിരുന്ന അയ്യപ്പഭക്തരായ തീർഥാടകർ അത്ഭുതകരമായാണ് രക്ഷപ്പെട്ടു.

തമിഴ്‌നാട് ഭാഗത്തുനിന്ന് ഇലക്ട്രിസിറ്റി ഉപകരണങ്ങളുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട് പൊലീസിന്റെയും തുടർന്ന് കേരള എക്‌സൈസിന്റെയും പരിശോധനകൾക്കായി നിർത്തിയിട്ടതായിരുന്നു വാഹനം. പരിശോധന പൂർത്തിയാക്കി വാഹനത്തിന് സമീപത്തേക്ക് ആളുകൾ തിരികെ എത്തുന്നതിനിടെ പെട്ടെന്ന് വാഹനത്തിന്റെ ബ്രേക്ക് നഷ്ടമാവുകയായിരുന്നു. മുന്നോട്ട് ഉരുണ്ട ലോറി റോഡിന് എതിർവശത്തുള്ള ചിപ്സ് കട ഉൾപ്പെടെയുള്ള മൂന്ന് കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അയ്യപ്പക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയെത്തി റോഡരികിൽ നിന്നിരുന്ന തീർഥാടകർ നിമിഷങ്ങളുടെ വ്യത്യാസത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ കടകൾക്ക് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കുമളി പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

Tags:    
News Summary - Lorry Crashes Into Shop After Losing Control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.