തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യുറോ മാധ്യമപ്രവർത്തകർക്കായി തയാറാക്കിയ 'ലോക്സഭാ തെരഞ്ഞെടുപ്പും കേരളവും 2024 ' കൈപുസ്തകം മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. കൈപുസ്തകം മാധ്യമപ്രവർത്തകർക്കും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ എല്ലാവർക്കും ഒരുപോലെ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1951-52 മുതൽ 2019 വരെ കേരളത്തിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പുകളുടെ സംക്ഷിപ്ത ചരിത്രം അടങ്ങുന്നതാണ് ഉള്ളടക്കം. പ്രസ് ഇൻഫർമേഷൻ ബ്യുറോ അഡിഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പി.ഐ.ബി വെബ്സൈറ്റിലും പുസ്തകം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.