സി.പി.ഐ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല; മാധ്യമങ്ങളുടെ ആവേശമാണ് പുറത്ത് വരുന്നതെന്ന് ബിനോയ് വിശ്വം

കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അന്തിമ തീരുമാനം 28ന് ഉണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കാസർകോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം സീറ്റ് ഇത്തവണ എൽ.ഡി.എഫ് പിടിച്ചെടുക്കും. 20 സീറ്റുകളിലും വിജയം എന്നതാണ് ലക്ഷ്യം. മാധ്യമങ്ങളുടെ ആവേശമാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന ഇടതുപക്ഷത്തിന് അനുകൂലമെന്നാണ്. തിരുവനന്തപുരത്ത് ബി.ജെ.പിയുടെ സീറ്റ് എൽ.ഡി.എഫ് പിടിച്ചു.

ബി.ജെ.പിയിൽ നിന്നും യു.ഡി.എഫിൽ നിന്നും ആറ് സീറ്റ് പിടിച്ചെടുത്ത എൽ.ഡി.എഫിന് അനുകൂലമാകും ലോകസഭ തെരഞ്ഞെടുപ്പ് എന്നാണ് ഫലങ്ങൾ തെളിയിക്കുന്നതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Lok sabha election CPI candidates not decided -Binoy Viswam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.