ലോക്ഡൗൺ ഇളവുകളിൽ മാറ്റം; ഗ്രീൻ സോണിലും നിയന്ത്രണങ്ങൾ

കോട്ടയം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ ഇളവുകളിൽ മാറ്റം വരുത്തി. ഇതുപ്രകാരം ഗ്രീൻ സോണിൽ ഉൾപ്പെടുന്ന ജി ല്ലകളിലും നിർദേശപ്രകാരമുള്ള നിയന്ത്രണങ്ങൾ തുടരും.

ലോക്ഡൗണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും സുരക്ഷ ാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുഗതാഗതം തല്‍ക്കാ ലം ഉണ്ടാകില്ല. വാഹനപരിശോധന ശക്തമായി തുടരും. പ്രത്യേകിച്ച് ഹോട്ട്സ്പോട്ടുകളില്‍. ഇനിയൊരു അറിയിപ്പു വരെ സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ല.

കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ ഏപ്രില്‍ 21ന് നിലവില്‍ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളില്‍ മാറ്റം വരുത്തിയതാ‍യി ജില്ല കലക്ടർ അറിയിച്ചു.

അത്യാവശ്യങ്ങള്‍ക്കൊഴികെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മുന്‍ ദിവസങ്ങളിലേതുപോലെ പൊലീസ് പരിശോധന തുടരും. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍ ക്രമീകരണം ഉണ്ടാകില്ല. എന്നാല്‍ വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

ഓട്ടോ, ടാക്‌സി സര്‍വിസുകള്‍ പാടില്ല. ഹോട്ടലുകളിലും റസ്‌റ്ററന്‍റുകളിലും പാഴ്‌സല്‍ വിതരണത്തിനു മാത്രമേ അനുമതിയുള്ളൂ. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 33 ശതമാനം ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കണം.

വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് നിയന്ത്രണമുണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. വസ്ത്രവ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും തുറക്കുന്നതിന് നിരോധനം തുടരും.

ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ക്കും മുനിസിപ്പാലിറ്റികളുടെ പരിധിക്കു പുറത്തുള്ള വ്യവസായ ശാലകള്‍ക്കും അംഗീകൃത സ്വകാര്യ ബാങ്കുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. റോഡ് നിര്‍മാണം, ജലസേചനം, കെട്ടിട നിര്‍മാണം, തൊഴിലുറപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.

Tags:    
News Summary - lockdown relaxation revised -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.