ലോക്​ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങളിറക്കാൻ 5000 രൂപ വരെ കെട്ടിവെക്കണം

തിരുവന്തപുരം: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗൺ ലംഘിച്ചതിന്​ പൊലീസ്​ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കുന്നതിന്​ കെട്ടിവെക്കേണ്ട ബോണ്ട്​ തുകയിൽ തീരുമാനമായി.

ഇരുചക്ര-മു​ചക്ര വാഹനങ്ങൾക്ക്​ 1000 രൂപയാണ്​ ബോണ്ട്​. നാല്​ ച​ക്ര വാഹനങ്ങൾക്ക്​ 2000 രൂപയും മീഡിയം ഹെവി വാഹനങ്ങൾക്ക്​ 4000 രൂപയും ഹെവി വാഹനങ്ങൾക്ക്​ 5000 രൂപയുമാണ്​ ബോണ്ട്​. വാഹന ഉടമകൾ ബോണ്ട്​ തുക ട്രഷറികളിൽ കെട്ടിവെക്കണം. ഹൈകോടതിയാണ്​ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്​.

Tags:    
News Summary - Lock down issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.