മേപ്പാടിയിൽ രാജിവെച്ച എൽ.ജെ.ഡി പ്രവർത്തകർ ജെ.ഡി.എസ് നേതാക്കൾക്കൊപ്പം
Posted On
date_range Updated On
date_range എൽ.ജെ.ഡിയിൽ നിന്ന് രാജിവെച്ച് ജനതാദൾ-എസ്സിൽ ചേർന്നു
മേപ്പാടി: എൽ.ജെ.ഡി കൽപറ്റ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷംസുദ്ദീൻ അരപ്പറ്റയടക്കം ഏതാനും പ്രവർത്തകർ രാജിവെച്ച് ജനതാദൾ-എസ്സിൽ ചേർന്നതായി പ്രഖ്യാപിച്ചു.
രാജിവെച്ചവർ സിറ്റി ടൂറിസ്റ്റ് ഹോമിൽ യോഗം ചേരുകയും ജെ.ഡി.എസ് ജില്ല നേതാക്കൾ അവർക്ക് സ്വീകരണം നൽകുകയും ചെയ്തു.
ജെ.ഡി.എസ് മണ്ഡലം പ്രസിഡന്റ് ദാസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം വി.പി. വർക്കി, ജില്ല കമ്മിറ്റി അംഗം പി.ജെ. ബേബി, വിശ്വനാഥൻ, പി. കണ്ണൻകുട്ടി, പി. കുഞ്ഞുട്ടി, ഷംസുദ്ദീൻ അരപ്പറ്റ, ശിവാനന്ദൻ, ശിവൻ നത്തംകുനി എന്നിവർ സംസാരിച്ചു. അയ്യപ്പൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.