നാ​യ്ക്ക​ട്ടി​യി​ൽ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ എ​ത്തി​യ കു​ങ്കി​യാ​ന​ക​ളും വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രും

നായ്ക്കട്ടിയിലെ കാട്ടാനകളെ തുരത്തും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ നാ​യ്ക്ക​ട്ടി മേ​ഖ​ല​യി​ൽ നാ​ശം​വ​രു​ത്തു​ന്ന കാ​ട്ടാ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നു​ള്ള ന​ട​പ​ടി ഊ​ർ​ജി​ത​മാ​ക്കി വ​നം വ​കു​പ്പ്. ഇ​തി​നാ​യി വ​നം വ​കു​പ്പ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ്ര​ത്യേ​ക സം​ഘ​ത്തെ നാ​യ്ക്ക​ട്ടി​യി​ൽ എ​ത്തി​ച്ചു. മു​ത്ത​ങ്ങ ആ​ന ക്യാ​മ്പി​ലെ കു​ങ്കി​യാ​ന​ക​ളാ​യ പ്ര​മു​ഖ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​യും പ​രി​ശീ​ല​നം ല​ഭി​ച്ച പാ​പ്പ​ന്മാ​രും മ​റ്റ് വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രും ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

നാ​യ്ക്കെ​ട്ടി, മൂ​ല​വ​യ​ൽ, വെ​ളു​തൊ​ണ്ടി ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സോ​ളാ​ർ ഫെ​ൻ​സി​ങ് ത​ക​ർ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​യ്ക്കും കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി​യ​ത്.

വ​ലി​യ തോ​തി​ൽ ഈ ​ഭാ​ഗ​ത്ത് കാ​ട്ടാ​ന​ക​ൾ കൃ​ഷി​നാ​ശം വ​രു​ത്തി​യി​രു​ന്നു. ക​ർ​ഷ​ക​ർ സ​മ​ര​ത്തി​നു​ള്ള ഒ​രു​ക്കം ന​ട​ത്തി​യ​യോ​ടെ​യാ​ണ് വ​നം വ​കു​പ്പ് കാ​ട്ടാ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ൻ ന​ട​പ​ടി എ​ടു​ത്ത​ത്. അ​സി. വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ ടി.​ടി. ന​സ്ന, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ പ്ര​ദീ​പ്‌ കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​നം വ​കു​പ്പ് സം​ഘം നാ​യ്ക്ക​ട്ടി​യി​ൽ ത​മ്പ​ടി​ക്കു​ന്ന​ത്.

Tags:    
News Summary - Wild elephants in the dog house will be chased away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.