വയനാട് ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

ക​ൽ​പ​റ്റ: കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ ജൂ​ലൈ 11,12,13,14 തീ​യ​തി​ക​ളി​ൽ പ​ച്ച അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ട്ര​ക്കി​ങ്, റി​സോ​ർ​ട്ടു​ക​ൾ, ഹോം ​സ്റ്റേ​ക​ൾ, സാ​ഹ​സി​ക വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് ജി​ല്ല ക​ല​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ ഉ​ത്ത​ര​വി​ട്ടു.

മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, ഒ​ൻ​പ​ത്, 10,11,12,13 വാ​ർ​ഡു​ക​ളി​ലെ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ട്ര​ക്കി​ങ്, റി​സോ​ർ​ട്ടു​ക​ൾ, ഹോം​സ്റ്റേ​ക​ൾ, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്കും അ​മ്പ​ല​വ​യ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട​യ്ക്ക​ൽ ടൂ​റി​സം കേ​ന്ദ്ര​ത്തി​നും മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ മു​നീ​ശ്വ​രം​കു​ന്ന്, കു​റു​വ ദ്വീ​പ് ടു​റി​സം കേ​ന്ദ്ര​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും.

ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ​യു​ള്ള മ​ണ്ണ് നീ​ക്ക​ത്തി​നും ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം 2005 സെ​ക്ഷ​ൻ 51, 55 വ​കു​പ്പു​ക​ൾ പ്ര​കാ​രം ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

Tags:    
News Summary - The ban imposed on tourist destinations in the district has been lifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.