പുളിയംപാറ പുളിയൻവയലിൽ കാട്ടാന തകർത്ത വിജയകുമാറിന്റെ വീട്

കാട്ടാന വീട് തകർത്തു

ഗൂഡല്ലൂർ: നാട്ടിൻ പുറത്തെത്തിയ കാട്ടാനക്കൂട്ടത്തിൽ ഒരു ആന വീടിന്റെ ഒരുവശം തകർത്ത് മറുവശത്തെ ചുമരും തകർത്ത് പുറത്തു കടന്നു. വീട് വാസയോഗ്യമല്ലാതായി. പുളിയമ്പാറ പുളിയംവയൽ ഭാഗത്തെ വിജയകുമാറിന്റെ വീടിന്റെ മുൻഭാഗത്തെ ചുമർ തകർത്ത് ഉള്ളിൽ കടന്ന ആന മറ്റൊരു ഭാഗത്തെ ചുമർ തകർത്താണ് പുറത്തേക്ക് കടന്നത്. മറ്റ് ആനകളും വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റും മറ്റും തകർത്തു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ആനത്താര തടസ്സപ്പെടുത്തിയാണ് വീട് നിർമിച്ചതെന്നാണ് കരുതുന്നതെന്ന് വനപാലകർ പറഞ്ഞു. വിജയകുമാറിന്റെ വീട് ആനത്താരയിലാണെന്ന് പരിശോധിക്കുമെന്ന് വനപാലകർ പറഞ്ഞു.


Tags:    
News Summary - Wild elephant destroys house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.