Posted On
date_range Updated On
date_range ചിത്രമെടുക്കാൻ കാറിൽ നിന്നിറങ്ങി; യുവാവിനെ ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴക്ക് - വിഡിയോ
സുൽത്താൻ ബത്തേരി: ഗുണ്ടൽപേട്ട് റോഡിൽ യാത്രക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം. ദേശീയ പാതയിൽ മുത്തങ്ങക്കടുത്ത് ബന്ദിപ്പൂർ വനമേഖലയിലായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് യാത്രക്കാരൻ രക്ഷപ്പെട്ടത്. ഈ മാസം ഒമ്പതിനായിരുന്നു സംഭവം നടന്നത്. എന്നാൽ, ദൃശ്യങ്ങൾ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചത്.
ആന ആക്രമിച്ചത് യാത്രക്കാരുടെ പ്രകോപനം മൂലമാണെന്നും ഇവരിൽനിന്നു പിഴ ഈടാക്കിയതായും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. കടുവാ സങ്കേതത്തിൽ വാഹനം നിർത്തുന്നതിനോ ചിത്രങ്ങൾ പകർത്തുന്നതിനോ അനുമതിയില്ല.
റോഡരികിൽ കാർ നിർത്തി, പുറത്തിറങ്ങി ഫോട്ടോയെടുക്കുന്നതിനിടെ യുവാക്കളിൽ ഒരാളെ ആന ഓടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ ഓടി കാറിൽ കയറിയതിനാൽ യുവാവ് രക്ഷപ്പെടുകയായിരുന്നു. വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.