അപകടത്തിൽപ്പെട്ട ടോറസ് ലോറി
Posted On
date_range Updated On
date_range ലക്കിടിയിൽ വാഹനാപകടം; നാലു യുവാക്കൾക്ക് പരിക്ക്
വൈത്തിരി: ദേശീയപാതയിൽ ലക്കിടി അറമല പാലത്തിനടുത്ത് ടോറസ് ലോറി രണ്ടു ബൈക്കുകളിലിടിച്ച് ബൈക്ക് യാത്രക്കാരായ നാലു യുവാക്കൾക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ശരത് എന്നയാളെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലും മറ്റുള്ളവരെ വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് എതിരെ വരുകയായിരുന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.